Advertisment

രാജ്യത്തിന്റെ ഏത് കോണിലും ജീവിക്കുന്ന അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തും ; അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് അവരെ നാടുകടത്തും ; അമിത് ഷാ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : അസമില്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുന്നവരുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കാനിരിക്കെ, രാജ്യത്തെ എല്ലാ അനധികൃത കുടിയേറ്റക്കാരെയും കണ്ടെത്തി നാടുകടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യസഭയില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് ജാവേദ് അലി ഖാന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

‘അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നത് ബി.ജെ.പിയുടെ പ്രകടന പത്രികയിലുള്ളതാണ്. രാജ്യത്തിന്റെ ഏത് കോണിലും ജീവിക്കുന്ന അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തും. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് അവരെ നാടുകടത്തും’, അമിത് ഷാ പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്റര്‍ എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് അമിത് ഷാ ഇക്കാര്യങ്ങള്‍ പറഞ്ഞത്. അസമില്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് ആവശ്യമുയരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.

ഇക്കാര്യമാവശ്യപ്പെട്ട് 25 ലക്ഷം പേര്‍ ഒപ്പിട്ട പരാതി കേന്ദ്രത്തിനും രാഷ്ട്രപതിക്കും അയച്ചിട്ടുണ്ട്. ജൂലൈ 31 വരെ ആണ് സര്‍ക്കാര്‍ സമയം അനുവദിച്ചിരിക്കുന്നത്.

Advertisment