Advertisment

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ അടുത്ത ഫ്ലാഷ് സെയിൽ ഓഗസ്റ്റ് 10 ന്

New Update

ഇൻഫിനിക്സ് ഹോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ അടുത്ത ഫ്ലാഷ് സെയിൽ ഓഗസ്റ്റ് 10ന്12 മണിക്ക് ഫ്ലിപ്പ്കാർട്ടിലൂടെ നടക്കും. ഈ ഡിവൈസിന് 9499 രൂപയാണ് വില. ഇൻഫിനിക്സ് ഹോട്ട് 9 പ്രോ സ്മാർട്ട്ഫോണിനൊപ്പം വിപണിയിൽ അവതരിപ്പിച്ച ഹോട്ട് 9 സ്മാർട്ട്ഫോണിന് 8499 രൂപയാണ് വില.

Advertisment

publive-image

ഏറെ ജനപ്രീതി നേടിയ ഇൻഫിനിക്സ് ഹോട്ട് 8 സീരീസിന്റെ പിൻഗാമിയാണ് ഹോട്ട് 9 സീരീസ്. ഓഷ്യൻ വേവ്, വയലറ്റ് എന്നീ രണ്ട് പുതിയ ഷേഡുകളിലാണ് ഫോണുകൾ അവതരിപ്പിച്ചത്. പതിനായിരം രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകൾ നോക്കുന്നവർക്ക് മികച്ചൊരു ഓപ്ഷനാണ് ഈ സ്മാർട്ട്ഫോൺ.

ഇൻഫിനിക്സ് ഹോട്ട് 9 പ്രോയിൽ 6.6 ഇഞ്ച് എച്ച്ഡി + പഞ്ച്-ഹോൾ ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 90.5 ശതമാനം സ്ക്രീൻ ടു ബോഡി റേഷിയോയും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. ഹെലിയോ പി 22 (12 എൻ‌എം) ഒക്ടാ കോർ 64-ബിറ്റ് പ്രോസസറാണ് ഇൻഫിനിക്സ് ഹോട്ട് 9 പ്രോ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 10 ബേസ്ഡ് എക്സ് ഒഎസ് 6.0 ഡോൾഫിനിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ഇൻഫിനിക്സ് ഹോട്ട് 9 പ്രോയിൽ ഹെലിയോ പി 22വിന് സപ്പോർട്ടായി 4 ജിബി റാമാണ് നൽകിയിട്ടുള്ളത്. ഈ 4 ജിബി റാം 64 ജിബി സ്റ്റോറേജുമായി ജോടിയാക്കിയിട്ടുണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വികസിപ്പിക്കാനും സാധിക്കും.

ഈ സ്മാർട്ട്ഫോണിൽ 5000 എംഎഎച്ച് ബാറ്ററിയാണ് ഇൻഫിനിക്സ് നൽകിയിട്ടുള്ളത്. സ്മാർട്ട്ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ തന്നെ ഇത് ഒരു ദിവസം മുഴുവൻ ബാക്കപ്പ് നൽകും.

infinix hot 9 pro
Advertisment