Advertisment

ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 5 നാളെ ഇന്ത്യയില്‍ വിപണിയിലെത്തും

author-image
ടെക് ഡസ്ക്
New Update

ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 5 ഫെബ്രുവരി 11 ന് ഇന്ത്യയില്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഈ പുതിയ സ്മാര്‍ട്ഫോണ്‍ 2020 നവംബറില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 4 ന്റെ പിന്‍ഗാമിയാണ്. 2020 ഓഗസ്റ്റിലാണ് ഈ ഫോണ്‍ ആഗോളതലത്തില്‍ വിപണിയിലെത്തിയത്. എന്നാല്‍, ഇന്ത്യന്‍ വേരിയന്റിന് കുറച്ച്‌ വ്യത്യാസങ്ങളുമായി വരുന്നു.

Advertisment

publive-image

6.82 ഇഞ്ച് എച്ച്‌ഡി + ഡിസ്‌പ്ലേയുള്ള സെല്‍ഫി ക്യാമറ ആയിരിക്കും ഫോണിന്. ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പ് വരുന്ന ഈ സ്മാര്‍ട്ട്ഫോണിന് 6,000 എംഎഎച്ച്‌ ബാറ്ററിയുണ്ട്. ഗ്ലോബല്‍ വേരിയന്‍റ് ആന്‍ഡ്രോയിഡ് 10 (ഗോ എഡിഷന്‍) എക്‌സ് ഒഎസ്‌ 6 സോഫ്ട്‍വെയര്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്നു. മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ എക്സ്പാന്‍ഡ് ചെയ്യാവുന്ന 64 ജിബി സ്റ്റോറേജാണ് ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 5ല്‍.

ഇതിന്‍റെ ഗ്ലോബല്‍ വേരിയന്റില്‍ വൈ-ഫൈ, 4 ജി, ജിപിഎസ്, ബ്ലൂടൂത്ത്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, ചാര്‍ജിംഗിനായി മൈക്രോ-യുഎസ്ബി പോര്‍ട്ട് എന്നിവ കണക്റ്റിവിറ്റിക്കായി ലഭിക്കുന്നു.

ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഗ്ലോബല്‍ വേരിയന്റില്‍ വരുന്നത്. അതില്‍ 13 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും രണ്ട് ക്യുവിജിഎ സെന്‍സറുകളും ഉണ്ട്. മുന്‍വശത്ത് 8 മെഗാപിക്സല്‍ സെന്‍സറുമുണ്ട് ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 5 ന്.

infinixsmart5
Advertisment