Advertisment

ഭാര്യമാരെ ഒപ്പം കൊണ്ടുപോകാന്‍ അനുവദിക്കണം. അത് ഉന്മേഷം വര്‍ദ്ധിപ്പിക്കും ! ആവശ്യത്തിനു വാഴപ്പഴവും ലഭ്യമാക്കണം ! ഇംഗ്ലണ്ട് പര്യടനത്തിന് ഇന്ത്യന്‍ താരങ്ങളുടെ ഡിമാന്‍ഡ് കേട്ടാല്‍ ഞെട്ടും ?

New Update

publive-image

Advertisment

മുംബൈ∙ ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ ബി സി സി ഐക്ക് മുന്നില്‍ വച്ച പ്രധാന ആവശ്യങ്ങള്‍ രണ്ടായിരുന്നു. ഒന്ന് ഭാര്യമാരെ പര്യടന കാലയളവില്‍ ഒപ്പം കൂട്ടാന്‍ അനുവദിക്കണം. രണ്ട് , കഴിക്കാന്‍ ആവശ്യമുള്ളിടത്തോളം വാഴപ്പഴം ലഭ്യമാക്കണം.

ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തുന്നതു മുതൽ തിരികെ മടങ്ങുന്നതുവരെ ഭാര്യമാരെ ഒപ്പം നിർത്താനാണ് താരങ്ങൾ അനുമതി തേടിയിട്ടുണ്ട്. നിലനിൽ, വിദേശ പര്യടനങ്ങളിൽ ഭാര്യമാരെ ഒപ്പം കൊണ്ടുപോകുന്നതിന് ബിസിസിഐ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

publive-image

ഈ സാഹചര്യത്തിലാണ് ലോകകപ്പ് നാളുകളിൽ ഭാര്യമാരെയും ഒപ്പം കൂട്ടാൻ അനുവദിക്കണമെന്ന അഭ്യർഥന. മൽസരങ്ങൾക്കുശേഷം കൂടുതൽ ഉന്മേഷവാന്‍മാരാകാൻ ഇതു താരങ്ങളെ സഹായിക്കുമെന്നായിരുന്നു കോഹ്‍ലിയുടെയും സംഘത്തിന്റെയും വാദം.

publive-image

ഇക്കാര്യത്തിൽ എല്ലാ താരങ്ങളുടെയും അഭിപ്രായം എഴുതിവാങ്ങിയശേഷം അന്തിമ തീരുമാനം കൈക്കൊള്ളാമെന്ന് ഇടക്കാല സമിതി വ്യക്തമാക്കി. ചില താരങ്ങൾ ഭാര്യമാരുമായി വരുന്നതു മറ്റു താരങ്ങൾക്ക് പ്രയാസം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അഭിപ്രായം എഴുതിവാങ്ങാൻ തീരുമാനിച്ചത്.

publive-image

ടീം പ്രതിനിധികൾ മുന്നോട്ടുവച്ച ആവശ്യങ്ങളുടെ കൂട്ടത്തിൽ, വാഴപ്പഴം ലഭ്യമാക്കാനുള്ള താരങ്ങളുടെ അപേക്ഷ ബിസിസിഐയുടെ ഇടക്കാല ഭരണസമിതിയെ ‘ഞെട്ടിച്ചുകളഞ്ഞത്രെ .

ഇംഗ്ലണ്ട് പര്യടനത്തിൽ താരങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട് പഴങ്ങൾ ലഭ്യമാക്കാൻ ആതിഥേയരായ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തയാറായില്ലെന്ന് ആരോപിച്ചാണ് ഏകദിന ലോകകപ്പിനായി പോകുമ്പോൾ വാഴപ്പഴം എത്തിക്കാൻ സംവിധാനമൊരുക്കണമെന്ന് ടീം പ്രതിനിധികൾ ആവശ്യമുന്നയിച്ചത്.

publive-image

കൗതുകമുണർത്തുന്ന ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച ഇടക്കാല ഭരണസമിതി, പരമ്പരയ്ക്കിടെ വാഴപ്പഴം ലഭ്യമാക്കാൻ ടീം മാനേജരോട് ആവശ്യപ്പെടാമായിരുന്നല്ലോ എന്നും താരങ്ങളോട് ചോദിച്ചതായി പറയുന്നു .

kohli
Advertisment