ലോകകപ്പ് മത്സരത്തിനിടെ പരിക്കേറ്റ ശിഖർ ധവാന് മൂന്നാഴ്‌ച വിശ്രമം വേണമെന്ന് ഡോക്ടർമാർ  ; ധവാന് ലോകകപ്പിലെ മറ്റു മത്സരങ്ങൾ നഷ്ടമാകും ; പകരമെത്തുന്നത് മറ്റൊരാൾ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, June 11, 2019

ഡൽഹി : ലോകകപ്പ് മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന് മൂന്നാഴ്‌ച വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. വരാനിരിക്കുന്ന കളികളിൽ ധവാന് പകരം റിഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തും. ധവാന്റെ കൈവിരലിൽ പൊട്ടലുണ്ടെന്ന് സ്കാനിംഗ് റിപ്പോർട്ടിൽ പറയുന്നു.

ഓസ്ട്രേലിയയ്ക്കെതിരായ മൽസരത്തിനിടെ കൈവിരലിനേറ്റ പരുക്കാണ് തിരിച്ചടിയായത്. ഓസീസിനെതിരെ ബാറ്റു ചെയ്യുമ്പോൾ പരുക്കേറ്റ ധവാൻ, വേദന സഹിച്ചും ബാറ്റു ചെയ്ത് സെഞ്ചുറിയുമായാണ് തിരികെ കയറിയത്.

അതേസമയം, ഓസീസ് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ ധവാൻ ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. പകരം രവീന്ദ്ര ജഡേജയാണ് ഫീൽഡിങ്ങിനെത്തിയത്.

×