Advertisment

കേന്ദ്രമന്ത്രി അശ്വിനി ചൗബിക്കെതിരെ മഷിയാക്രമണം; 2 യുവാക്കള്‍ ഓടി രക്ഷപ്പെട്ടു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

പാറ്റ്ന: കേന്ദ്രമന്ത്രി അശ്വിനി ചൗബിക്കെതിരെ മഷിയാക്രമണം. ബിഹാറില്‍ ഡങ്കിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യം വിലയിരുത്താനെത്തിയ ജന്‍ അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവിന്‍റെ അനുയായികളിലൊരാളാണ് കേന്ദ്രമന്ത്രിയെ ആക്രമിച്ചതെന്നാണ് വിവരം. അശ്വനികുമാര്‍ ചൗബെയുടെ നേര്‍ക്ക് മഷി കുടഞ്ഞശേഷം 2 യുവാക്കള്‍ ഓടി രക്ഷപ്പെട്ടു.

Advertisment

publive-image

അവലോകനയോഗത്തിനു ശേഷം മന്ത്രി കാറില്‍ കയറുന്നതിനിടെയാണ് ഓടിയെത്തിയ യുവാക്കള്‍ മഷി കുടഞ്ഞത്. മന്ത്രിയുടെ ദേഹത്തും കാറിന്‍റെ ഡോര്‍ ഗ്ലാസിലും ബോണറ്റിലും മഷി പടര്‍ന്നു. രാഷ്ട്രീയത്തിലെത്തുന്നതിന് മുന്‍പേ ക്രിമിനലുകളായവരുടെ കരകൗശലമാണിതെന്നാണ് മന്ത്രി പ്രതികരിച്ചത്.

ഡെങ്കിപ്പനി തടയുന്നതിലെ സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിച്ച്‌ പപ്പു യാദവിന്‍റെ ജന്‍ അധികാര്‍ പാര്‍ട്ടി (ജെഎപി) പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ചിരുന്നു.

Advertisment