Advertisment

ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം; കരുതലിന്റേയും വികസനത്തിന്റേയും തുടര്‍ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും, അതില്ലാതാക്കാന്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ല; വ്യാജ പ്രചാരണത്തിനെതിരെ ഇന്നസെന്റ് പരാതി നല്‍കി

New Update

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കുന്നുവെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ നടനും മുന്‍ എംപിയുമായ ഇന്നസെന്റ് സൈബല്‍ സെല്ലില്‍ പരാതി നല്‍കി.

Advertisment

publive-image

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കുകയും എല്‍ഡിഎഫിന്റെ പൊതു പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്ത് വരികയാണ്. എന്നാല്‍ യുഡിഎഫിനെ പിന്തുണക്കുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടക്കുന്നതിനെതിരെയാണ് ഇന്നസെന്റ് പരാതി നല്‍കിയിരിക്കുന്നത്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ടെലഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ പ്രചാരം നടക്കുന്നുവെന്നാണ് പരാതി.

ഫേസ്ബുക്കിലൂടെ ഇതിന് മറുപടി നല്‍കിയിട്ടും വ്യാജ പ്രചാരണം തുടരുന്ന സാഹചര്യത്തിലാണ് പരാതി നല്‍കിയതെന്ന് ഇന്നസെന്റ് പറയുന്നു.

ഇന്നസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം.

എന്റെ പിതാവിലൂടെ എന്നിലേക്ക് പകര്‍ന്നതാണ് എന്റെ രാഷ്ട്രീയം. കരുതലിന്റേയും വികസനത്തിന്റേയും തുടര്‍ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാന്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ല.

https://www.facebook.com/NjanInnocent/posts/1810374315794247

innocent
Advertisment