Advertisment

INPS (Istituto Nazionale Previdenza Sociale)ൻറെ പേരിൽ തട്ടിപ്പു സംഘം വീടുകളിൽ കയറി കൊള്ളയടിക്കുന്നതായി പരാതി

New Update

ഇറ്റലി : ബൊളോഞ്ഞ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പല സ്ഥലങ്ങളിൽ പ്രായം ചെന്നിരിക്കുന്ന ആളുകളുടെ വീടുകളിൽ INPS ൻറെ പേരിൽ വൻ തട്ടിപ്പു നടക്കുന്നതായി പരാതി.

Advertisment

പെൻഷൻ പ്രായം എത്തിയ ആളുകളെയാണ് ഇങ്ങനുള്ള സംഘങ്ങൾ കൂടുതൽ നോട്ടമിട്ടിരിക്കുന്നത്. ഏതെങ്കിലും ഡോക്യൂമെൻറ്സിന്റെ കാര്യം പറഞ്ഞു വീടിനകത്തു കയറി കൊള്ളയടിക്കുകയാണ് ഇവർ ചെയ്യുന്നത്.

publive-image

അങ്ങനെ എന്തെങ്കിലും ഡോക്യൂമെൻറ്സ് ആവശ്യമെന്നു തോന്നിയാൽ അത് നിയമപരമായി രജിസ്റ്റർ ലെറ്റർ അയച്ചതിനു ശേഷം മാത്രമേ INPS ൽ നിന്നും അന്യഷണ ഉദ്യോഗസ്ഥർ നിങ്ങളുടെ ഭവനങ്ങളിൽ എത്തുകയുള്ളൂ എന്ന് അറിയിച്ചുകൊള്ളുന്നു.

നിയമവിരുദ്ധമായി ആരെങ്കിലും INPS ൻറെ പേരിൽ നിങ്ങളുടെ വീടുകളിൽ എത്തിയാൽ ഉടൻ പോലീസിനെ വിവരമറിയിക്കണമെന്ന് INPS അറിയിച്ചുകൊള്ളുന്നു. ഇത് സംബന്ധിച്ചു എല്ലാ INPS ഓഫീസുകളിലേക്കും കത്തയച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Advertisment