Advertisment

കുവൈത്തിൽ നിന്ന് 7,640 ഓക്സിജൻ സിലിണ്ടറുകളുമായി ഐ‌എൻ‌എസ് ഷാർദുൽ ഇന്ത്യയിലെത്തി; നന്ദി അറിയിച്ച് ഇന്ത്യന്‍ എംബസി

New Update

publive-image

Advertisment

കുവൈറ്റ്: കുവൈത്തിൽ നിന്ന് 7,640 ഓക്സിജൻ സിലിണ്ടറുകളുമായി ഇന്ത്യൻ നേവൽ ഷിപ്പ് ‘ഷാർദുൽ’ ഇന്ത്യയിലെത്തിയതായി ഇന്ത്യന്‍ എംബസി. ഐ‌എൻ‌എസ് ഷാർദുൽ ഇന്ത്യയിലെത്തിയതോടെ കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് ദ്രാവക മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്യുന്നതിന്റെ നിലവിലെ ഘട്ടം അവസാനിച്ചു.

ഇന്ത്യയും കുവൈത്തും തമ്മിലുള്ള 'സീ-എയര്‍ ബ്രിഡ്ജി'ന്റെ വിജയകരമായ പ്രവർത്തനം നൂറുകണക്കിന് മെട്രിക് ടൺ ദ്രാവക മെഡിക്കൽ ഓക്സിജനും ആയിരക്കണക്കിന് ഓക്സിജൻ സിലിണ്ടറുകളും കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് എത്താന്‍ സഹായകരമായി.

publive-image

കൊവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയ്ക്ക് നൽകിയ എല്ലാ സഹായങ്ങൾക്കും കുവൈറ്റിന് എംബസി നന്ദി അറിയിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലായ്പ്പോഴും പരസ്പരം സഹായിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും കുവൈറ്റും. 2020 ഏപ്രിലിൽ, ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സംഘം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കുവൈറ്റിനെ സഹായിക്കാന്‍ എത്തിയിരുന്നു.

2021 ഫെബ്രുവരിയിൽ, കുവൈത്തിന്റെ അഭ്യർഥന മാനിച്ച്, ഇന്ത്യ 200,000 ഡോസ് കോവിഷീൽഡ് വാക്സിൻ അയച്ചിരുന്നു.

Advertisment