Advertisment

ഇൻസ്പെയർ അവാർഡ് - ഇൻഫൻറ് ജീസസ് സ്കൂളിൽ നിന്നും നാല് വിദ്യാർഥികൾ അർഹരായി

New Update

publive-image

തിരുവമ്പാടി: ഭാരതത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ ഇടയിൽനിന്നും (യു പി, എച്ച് എസ് ) നൂതനാശയങ്ങൾ ഉള്ള യുവ ശാസ്ത്രജ്ഞന്മാരെ കണ്ടെത്തുന്നതിന്റെ ഭാഗമായി ഭാരതസർക്കാർ ശാസ്ത്ര സാങ്കേതിക മന്ത്രാലയം ഏർപ്പെടുത്തിയ ഇൻസ്പെയർ അവാർഡ് സ്കീമിൽ തിരുവമ്പാടി ഇൻഫൻറ് ജീസസ് സ്കൂളിൽ നിന്നും നാല് വിദ്യാർഥികൾ അർഹരായി.

സമൂഹത്തിന് ഉപകാരപ്പെടുന്ന പുതിയ കണ്ടുപിടുത്തങ്ങളും അവ പ്രാവർത്തികമാക്കാൻ ഉതകുന്ന പ്രൊജക്ടുകളും ആയിരുന്നു കുട്ടികൾ സ്വന്തമായി കണ്ടെത്തേണ്ടിയിരുന്നത്.

ഓരോ വിദ്യാലയത്തിൽ നിന്നും അഞ്ചു പേർക്കാണ് മത്സരിക്കാൻ അവസരം ലഭിച്ചത്. മത്സരത്തിൽ പ്രോജക്റ്റുകൾ അവതരിപ്പിച്ച അഞ്ചു വിദ്യാർഥികളിൽ നാലു പേർക്കും ഇൻസ്പെയർ അവാർഡ് (10000 രൂപയുടെ സ്കോളർഷിപ്പ്) കരസ്ഥമാക്കാൻ സാധിച്ചു എന്നത് കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിജയമാണ്.

kozhikode news
Advertisment