Advertisment

60 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്യാനുള്ള സംവിധാനം ഒരുക്കി ഇന്‍സ്റ്റാഗ്രാം

author-image
ടെക് ഡസ്ക്
New Update

publive-image

റീല്‍സിന്റെ ദൈര്‍ഘ്യം ഇന്‍സ്റ്റാഗ്രാം വര്‍ദ്ധിപ്പിച്ചു. ഇനി മുതല്‍ 60 സെക്കന്റ് (1 മിനിറ്റ്) വരെ ദൈര്‍ഘ്യമുള്ള റീല്‍സ് ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കള്‍ക്ക് നിര്‍മ്മിക്കാം. ഇതുവഴി കൂടുതല്‍ രസകരമായതും ദൈര്‍ഘ്യമുള്ളതുമായ കണ്ടന്റ് സൃഷ്ടിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും എന്ന് ട്വിറ്ററിലൂടെ ഇന്‍സ്റ്റാഗ്രാം വ്യക്തമാക്കി.

ഇന്‍സ്റ്റാഗ്രാം ആപ്പിലൂടെ തന്നെ 15 സെക്കന്റ്, 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്യാനുള്ള സംവിധാനമാണ് റീല്‍സ് ഒരുക്കിയിരുന്നത്.റീല്‍സിന്റെ ദൈര്‍ഘ്യം 60 സെക്കന്‍ഡായി കൂട്ടിയതോടൊപ്പം കൗമാരക്കാര്‍ക്ക് കൂടുതല്‍ പരിരക്ഷ ലഭിക്കാന്‍ അവരുടെ അക്കൗണ്ടുകള്‍ ഇനി മുതല്‍ സ്വകാര്യ അക്കൗണ്ടുകളായി മാറ്റുമെന്നും ഇന്‍സ്റ്റാഗ്രാം വ്യക്തമാക്കിയിട്ടുണ്ട്.

Advertisment