Advertisment

ഇന്‍സ്റ്റാഗ്രാമില്‍ പടം പോസ്റ്റുചെയ്ത് നതാലിയ ഗാരിബോട്ടോ ഒരുവര്‍ഷം സമ്പാദിക്കുന്നത് രണ്ടുകോടിരൂപ.... വെറും ഫോട്ടോയല്ല അഴകളവുകള്‍ വ്യക്തമാക്കുന്ന തരത്തിലുള്ള ഫോട്ടോകളാണ് താരം പോസ്റ്റു ചെയ്യുന്നത്

author-image
ഫിലിം ഡസ്ക്
New Update

ബ്രസീലിയ: ബ്രസീലിയന്‍ മോഡലായ നതാലിയ ഗാരിബോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പടം പോസ്റ്റുചെയ്ത് ഒരുവര്‍ഷം സമ്പാദിക്കുന്നത് രണ്ടുകോടിരൂപ. വെറും ഫോട്ടോയല്ല അഴകളവുകള്‍ വ്യക്തമാക്കുന്ന തരത്തിലുള്ള ഫോട്ടോകളാണ് പോസ്റ്റുചെയ്യുന്നത്. ദിവസം ഏറ്റവും കുറഞ്ഞത് ഒരുചിത്രമെങ്കിലും പോസ്റ്റുചെയ്തിരിക്കും.

Advertisment

publive-image

വെറുതേ ഒരു കൗതുകത്തിനാണ് ചിത്രങ്ങള്‍ പോസ്റ്റുചെയ്തുതുടങ്ങിയത്. അത് ഇത്രയ്ക്കങ്ങ് ഹിറ്റാകുമെന്ന് ഒരിക്കലും കരുതിയതേ ഇല്ല. ഫോളോവേഴ്സിന്റെ എണ്ണം കൂടിയതോടെയാണ് പടംപോസ്റ്റുചെയ്യല്‍ പ്രധാന വരുമാനമാര്‍ഗമാക്കിയാലോ എന്ന് ചിന്തിച്ചത്. ഒട്ടുംതാമസിയാതെ അങ്ങ് നടപ്പാക്കി. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ 1.3മില്യന്‍പേരാണ് ഫോളോവേഴ്സ്.

പണച്ചാക്കുകളാണ് നതാലിയയുടെ ഇടപാടുകാരില്‍ അധികം. ചിത്രംകണ്ട് ഇഷ്ടപ്പെട്ട് പലരും നതാലിയയെ കാണാനായി എത്തുന്നുണ്ട്. കയ്യുംകണക്കുമില്ലാതെയാണ് വിവാഹാഭ്യര്‍ത്ഥന ലഭിക്കുന്നതെന്നാണ് നതാലിയ പറയുന്നത്. അഭ്യര്‍ത്ഥന നടത്തുന്നവരില്‍ കൂടുതലും വിവാഹിതരാണ്. ശരീരം തുറന്നുകാട്ടുന്നതില്‍ തെറ്റില്ലെന്ന പക്ഷക്കാരിയാണ് നതാലിയ.ദൈവം സുന്ദരമായ ശരീരം തന്നത് മറ്റുള്ളവരെ കാണിക്കാന്‍ തന്നെയാണെന്നാണ് അവര്‍ പറയുന്നത്.

ഇപ്പോള്‍ നേട്ടങ്ങള്‍ മാത്രമാണ് ഉള്ളതെങ്കിലും ഇതെത്രനാള്‍ പോകുമെന്ന് ഉറപ്പിച്ചുപറയാനാവാത്തതിനാല്‍ മറ്റെന്തെങ്കിലും ബിസിനസില്‍ കൂടി ശ്രദ്ധകേന്ദ്രീകരിക്കാനും നതാലിയ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, ചെയ്യുന്ന ബിസിനസിനെക്കുറിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ തയ്യാറല്ല.

instagram photo
Advertisment