Advertisment

മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവ സംയോജിപ്പിക്കാനൊരുങ്ങി ഫെയ്‌സ്ബുക്ക്

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവ ഒരുമിപ്പിക്കാനൊരുങ്ങി ഫെയ്‌സ്ബുക്ക്. സംയുക്തമാക്കിയാലും പുതിയ പദ്ധതിയില്‍ ഈ ആപ്പുകള്‍ ഇപ്പോഴുള്ള സ്വതന്ത്ര സ്വഭാവം തുടരുമെന്നാണ് സൂചന. എന്നാല്‍ ഇവയുടെ ടെക്‌നിക്കല്‍ ഇന്‍ഫസ്ട്രക്ചര്‍ ഏകീകരിക്കാനാണ് നീക്കം.

ഇതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിന്റെ ഒരു പ്രത്യേക സംഘം തന്നെ ആസ്ഥാനത്ത് പ്രവര്‍ത്തിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവ ഒന്നിപ്പിക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ നെറ്റ്‌വര്‍ക്കായി ഇത് മാറും എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Advertisment