Advertisment

അമേരിക്കയിൽ അതിരൂക്ഷമായ ധ്രുവക്കാറ്റ്. താപനില അന്റാർട്ടിക്കയെക്കാൾ താഴെയാകുമെന്ന് മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ മൈനസ് 70 ഡിഗ്രിവരെ പോകാനാണ് സാദ്ധ്യത

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

താണ് Polar Vortex അഥവാ ധ്രുവച്ചുഴി. അമേരിക്കയിൽ വലിയ ഭീഷണിയുയർത്തി ഉത്തരധ്രുവത്തിൽ നിന്ന് വീശിയടിക്കുന്ന ധ്രുവ ചുഴലിക്കാറ്റിൽ മദ്ധ്യ - പശ്ചിമ സംസ്ഥാനങ്ങളിൽ അതിശക്തമായ മഞ്ഞുവീഴ്ച തുടരുകയാണ്.

Advertisment

publive-image

ഇപ്പോഴത്തെ നിലയിൽ 9 കോടി ജനങ്ങൾ 0 മുതൽ മൈനസ് 17 ഡിഗ്രിവരെയുള്ള അവസ്ഥയിലാണ് ജീവിക്കുന്നത്. സ്‌കൂളുകൾ, വ്യാപാരസ്ഥാപനങ്ങൾ, സർക്കാരോഫീസുകൾ എല്ലാം അടഞ്ഞുകിടക്കുന്നു. അമേരിക്കയുടെ മദ്ധ്യകിഴക്കൻ മേഖലകളിൽ നൂറുകണക്കിന് വിമാനസർവീസുകൾ റദ്ദാക്കപ്പെട്ടിരിക്കുന്നു.

publive-image

ഷിക്കാഗോ നദി പൂർണ്ണമായും തണുത്തുറഞ്ഞു കട്ടിയായി. നഗരത്തിൽ മൈനസ് 48 ഡിഗ്രിയാണ് ഇന്നത്തെ താപനില. ജനങ്ങൾ ഒരു കാരണവശാലും വീടുവിട്ടു പുറത്തിറങ്ങരുതെന്ന് ഷിക്കാഗോ മേയർ അഭ്യര്ഥിച്ചിരിക്കുകയാണ്.

വിസ്‌കോൻസിൻ,മിഷിഗൺ,ഇലിനായ്,അലബാമ ,മിസ്സിസ്സിപ്പി സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. താരതമ്യേന ചൂട് കൂടുതലുള്ള അലബാമ,മിസ്സിസ്സിപ്പി യൊക്കെ ഇപ്പോൾ കൊല്ലുന്ന തണുപ്പിലാണ്.

publive-image

മഞ്ഞുവീഴ്ച തുടരുമെന്നും പല സ്ഥലങ്ങളിലും 24 ഇഞ്ചു കനത്തിൽ മഞ്ഞുപാളികൾ കാട്ടിയാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. അമേരിക്കയിലെ ഏറ്റവും തിരക്കേറിയ നഗരമായ ഷിക്കാഗോയിൽ വരും ദിവസങ്ങളിൽ താപനില മൈനസ് 70 ഡിഗ്രിവരെ അതായത് അന്റാർട്ടിക്ക യെലേതിനേക്കാൾ തണുപ്പാണ് വരാൻ പോകുന്നതത്രേ.

publive-image

ധ്രുവചുഴലി ഇപ്പോൾ ഉത്തരധ്രുവത്തിൽനിന്നു തെക്കോട്ടു ശക്തമായി വീശുകയാണ്.

ആളുകൾക്ക്‌ ശ്വാസം വിടാൻ പോലും ബുദ്ധിമുട്ടനുഭവപ്പെടുന്നു.പലർക്കും ശക്തമായ മൂക്കൊലിപ്പും ഉണ്ടാകുന്നുണ്ട്. മൊബൈൽ മെഡിക്കൽ ടീം പല സ്ഥലങ്ങളിലായി സഹായം എത്തിക്കാൻ ശ്രമിച്ചുവരുന്നു.

publive-image

ഭാരതത്തിൽ ജമ്മു കാശ്മീരിൽ അനുഭവപ്പെടുന്ന അതിശൈത്യവും അന്റാർട്ടിക്കയിൽ നിന്നുവരുന്ന ധ്രുവച്ചുഴലിയുടെ ഫലവുമായുണ്ടായതാണെന്നാണ് കാലാവസ്ഥാനിരീക്ഷകരുടെ അനുമാനം.

Advertisment