Advertisment

മുന്‍ മിസ് അമേരിക്ക ഡിഡ്രീ ഡൗണ്‍സ് ഗണ്ണും എഴുത്തുകാരിയായ പെണ്‍സുഹൃത്തും വിവാഹിതരായി

author-image
admin
New Update

publive-image

Advertisment

മുന്‍ മിസ് അമേരിക്ക ഡിഡ്രീ ഡൗണ്‍സ് ഗണ്ണും എഴുത്തുകാരിയായ ഏബട്ട് ജോണ്‍സിയും വിവാഹിതരായി. 2017 ഫെബ്രുവരിയില്‍ ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ഇവര്‍ ഒരു വര്‍ഷമായി ഡേറ്റിങ്ങിലായിരുന്നു.

publive-image

അലാബമയിലെ ബിര്‍മിങ്ഹാം ആര്‍ട്ട് മ്യൂസിയത്തില്‍ വെച്ചായിരുന്നു വിവാഹം. അതിമനോഹരമായ വെളുത്ത ഗൗണിലാണ് വിവാഹദിനത്തില്‍ ഇരുവരും പ്രത്യക്ഷപ്പെട്ടത്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും മുന്നില്‍ നിന്നുകൊണ്ട് വിവാഹപ്രതിഞ്ജ കൈമാറി.

publive-image

തങ്ങളുടെ ജീവിതത്തിലെ ഏററവും അര്‍ത്ഥവത്തായ നിമിഷമാണ് ഇതെന്ന് ഇരുവരും പറയുന്നു.

2005-ലാണ് ഡിഡ്രീ മിസ് അമേരിക്കയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഡിഡ്രീയുടെ രണ്ടാമത്തെ വിവാഹമാണ് ഇത്. ആന്‍ഡ്രൂ ഗണ്ണിനെയാണ് ആദ്യം വിവാഹം ചെയ്തത്. അതില്‍ ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്.

publive-image

Advertisment