പുതിയ ഗിന്നസ് ബുക്കിൽ നിന്ന് ..

സുനില്‍ കെ ചെറിയാന്‍
Thursday, October 11, 2018

1. ഏറ്റവും വലിയ ഭൂഖണ്ഡമായ ഏഷ്യയിൽ 49 രാജ്യങ്ങൾ. ആഫ്രിക്കയിൽ 54 രാജ്യങ്ങൾ.

2. ഏറ്റവും ഉയരമുള്ള പർവതത്തിന്റെ പേര് പീക്ക് 15 എന്നായിരുന്നു. ബ്രിട്ടിഷ് ഇന്ത്യയിലെ ജനറൽ ആയിരുന്ന ജോർജ് എവറസ്റ്റിന്റെ പേരിടും വരെ.

3. കാനഡയ്ക്കടുത്ത് 55000 കിലോമീറ്റർ വ്യാപ്‌തിയുള്ള ഡെവൺ ദ്വീപിൽ മനുഷ്യവാസമില്ല.

4. ഏറ്റവും ചെലവ് കൂടിയ പ്രകൃതി ദുരന്തം ജപ്പാനിലെ ഭൂകമ്പവും സുനാമിയുമാണ് (2011).

5. ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ നിക്ഷേപം സമുദ്രജലത്തിലാണ്. പക്ഷെ അത് പിഴിഞ്ഞെടുക്കാനുള്ള വിദ്യ ശാസ്ത്രം കണ്ടുപിടിക്കാനിരിക്കുന്നതേയുള്ളൂ.

6. കിഴക്കൻ ഓസ്‌ട്രേലിയയിലെ ഒരു ചിതൽപ്പുറ്റിന് 20 അടി ഉയരവും 100 അടി ചുറ്റളവും.

7. ആന്ധ്രയിലെ അനന്തപ്പൂരിലെ ആൽമരത്തിന്റെ നിലത്തും ചുറ്റുമൊക്കെയായി പരന്നു കിടക്കുന്ന ശാഖകളൊക്കെ കൂട്ടിയാൽ അതിന് ബുർജ് ഖലീഫയേക്കാൾ പൊക്കം വരും.

8. ഏറ്റവും വാപൊളിയന്മാർ ആയ നീർക്കുതിരകൾക്ക് (ഹിപ്പോ) മേൽത്താടി തലയോട്ടി വരെ ഉയർത്താം.

9. നീലത്തിമിംഗലത്തിന്റെ ഹൃദയത്തിന് ഒരു കാറിന്റെ വലിപ്പമുണ്ട് (680 കിലോ).

10. 29 കൊല്ലം ജീവിച്ച പട്ടിയുണ്ടായിരുന്നു ഓസ്‌ട്രേലിയയിൽ. ടെക്‌സാസിലെ ഒരു പൂച്ച 2005-ൽ മരിക്കുമ്പോൾ 38 വയസായിരുന്നു.

×