Advertisment

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുന്ദരിയായ ആത്മീയ ഗുരുവും. അമേരിക്കന്‍ യുവത്വത്തിന് ഹരമായ മരിയാനെ വില്യംസിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും ആശയക്കുഴപ്പത്തില്‍

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

വാഷിങ്ടണ്‍:  അടുത്തവര്‍ഷം നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രശസ്ത ആത്മീയ ഗുരു മരിയാനെ വില്യംസും. 2020ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിലാണ് മരിയാനെ വില്യംസ് മത്സരിക്കാനൊരുങ്ങുന്നത്.

Advertisment

publive-image

കഴിഞ്ഞ തിങ്കളാഴ്ച്ച ബിവര്‍ളി ഹില്‍സ് തിയറ്ററില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് മരിയാനെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തന്റെ ആഗ്രഹം പരസ്യമാക്കിയത്. എന്നാല്‍ ഇതിനനുകൂലമായി അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

publive-image

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കേവലം ഒരു വര്‍ഷം മാത്രം ശേഷിക്കെ രാഷ്ട്രീയക്കാരാല്ലാത്ത നിരവധി പേരാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ പ്രമുഖയാണ് മരിയാനെ. ആത്മീയ ഗുരുവും എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ മരിയാനെയ്ക്ക് അമേരിക്കയിലെ യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഉള്ളത്.

us ele 20
Advertisment