Advertisment

നഖത്തിലെ നെയില്‍ പൊളീഷ് തുടച്ച് മാറ്റുന്നതിന് ഉപയോഗിച്ച റിമൂവറിന് തീ പിടിച്ച് പത്തൊമ്പതുകാരിക്ക് ഗുരുതര പൊള്ളലേറ്റു

New Update

ഗ്ലെന്‍ഫീല്‍ഡ്:  കൈനഖത്തിലെ നെയില്‍ പൊളീഷ് തുടച്ച് മാറ്റുന്നതിന് ഉപയോഗിച്ച റിമൂവറിന് തീ പിടിച്ച് പത്തൊമ്പതുകാരിക്ക് ഗുരുതര പൊള്ളലേറ്റു. മായ എഡ്വാര്‍ഡ്സ് എന്ന പത്തൊമ്പതുകാരിക്കാണ് പൊള്ളലേറ്റത്. ലണ്ടനിലാണ് സംഭവം.

Advertisment

നെയില്‍ പൊളീഷ് റിമൂവര്‍ ഉപയോഗിക്കുന്നതിനിടയില്‍ സമീപത്തുണ്ടായിരുന്ന തിരിയില്‍ നിന്നാണ് തീ പടര്‍ന്നത്. ധൃതിയില്‍ റിമൂവര്‍ തട്ടിമാറ്റാനുള്ള ശ്രമത്തില്‍ മുറിയിലും തീപടരുകയായിരുന്നു.

publive-image

പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ അമ്മയുടെ സമയോചിതമായ ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയത്. മായയ്ക്ക് ലെയ്സ്റ്റര്‍ റോയല്‍ ആശുപത്രിയില്‍ ഗുരുതര പൊള്ളലിനുള്ള ചികില്‍സ പുരോഗമിക്കുകയാണ്.

നെയില്‍ പൊളീഷ് റിമൂവറില്‍ ഉപയോഗിച്ചിരുന്ന അസറ്റോണ്‍ എന്ന രാസ പദാര്‍ത്ഥമാണ് തീപിടിക്കാന്‍ ഇടയാക്കിയതെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. നിരവധി നെയില്‍ പൊളീഷിലെ പ്രധാന ഘടകമാണ് അസെറ്റോണ്‍.

Advertisment