Advertisment

ഇന്ത്യന്‍ ഉപഗ്രഹ വേധ മിസൈല്‍ ബഹിരാകാശ സ്റ്റേഷന് ഭീഷണിയാണെന്ന് നാസ

New Update

ഹൂസ്റ്റൺ: ഇന്ത്യയുടെ ഉപഗ്രഹ വേധ മിസൈൽ പരീക്ഷണം അന്തർദേശീയ ബഹിരാകാശ സ്റ്റേഷന് ഭീഷിണിയാണെന്ന് നാസാ അഡ്മിനിസ്ട്രേറ്റർ ജിം ബ്രൈഡൻ സ്റ്റയ്ൻ മുന്നറിയിപ്പ് നൽകി.

Advertisment

ഉപഗ്രഹ വേധ മിസൈൽ ഉപയോഗിച്ചു ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹത്തെ തകർത്ത് കഷണങ്ങളായി ചിന്നിചിതറി ബഹിരാകാശ സ്റ്റേഷനു ചുറ്റും അപകടം സൃഷ്ടിക്കാവുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ഇത് സ്പേയ്സ് സ്റ്റേഷനെ മാത്രമല്ല ബഹിരാകാശ സഞ്ചാരികൾക്കും ഭീഷിണിയാണ്.

publive-image

തകർക്കപ്പെട്ട ഉപഗ്രഹത്തിന്‍റെ അവശിഷ്ടങ്ങൾ ശേഖരിക്കുവാൻ നാസാ നടപടികൾ സ്വീകരിച്ചു വരികയാണെന്നും എന്നാൽ നൂറു സെന്‍റീമീറ്ററോളം വലിപ്പമുള്ള അവശിഷ്ടങ്ങൾ മാത്രമേ ഇത്തരത്തിൽ ശേഖരിക്കുവാൻ കഴിയുകയുള്ളൂവെന്നും ജിം പറഞ്ഞു.

ഇന്ത്യ തകർത്ത കൃത്രിമോപഗ്രഹം സ്പേയ്സ് സ്റ്റേഷന് വളരെ മുകളിലാണെന്നതു സംഭവത്തിന്‍റെ ഗൗരവും കുറയ്ക്കുന്നില്ല.ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നതിന്‍റെ പരിണിത ഫലത്തെക്കുറിച്ചു മുന്നറിയിപ്പു നൽകുന്നതിനും ഇവ ഒഴിവാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുവാൻ നാസ പഠനങ്ങൾ നടത്തുമെന്നും ജിം പറഞ്ഞു.

മിസൈൽ പരീക്ഷണം ഇന്ത്യയുടെ നേട്ടമായി കൊട്ടിഘോഷിക്കുമ്പോഴും ഇതു സൃഷ്ടിക്കുന്ന അപകടം എത്ര വലുതാണെന്ന് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment