Advertisment

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ (65)അന്തരിച്ചു

New Update

വാഷിംഗ്ടണ്‍:  മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ (65)അന്തരിച്ചു. അര്‍ബുദരോഗബാധയെത്തുടര്‍ന്നായിരുന്നു അന്ത്യം. സ്‌കൂള്‍ കാലത്താണ് പോള്‍ അലനും ബില്‍ ഗേറ്റ്‌സും സുഹൃത്തുക്കളാകുന്നത്. ഈ സൗഹൃദമാണ് 1975ല്‍ മൈക്രോസോഫ്റ്റ് കമ്പനിയുടെ പിറവിക്ക് കാരണമായത്.

Advertisment

പോള്‍ അലന്‍ ഇല്ലായിരുന്നെങ്കില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടിങ് എന്ന ആശയം തന്നെ സാധ്യമാവില്ലായിരുന്നു എന്നാണ് ബില്‍ ഗേറ്റ്‌സ് അനുസ്മരിച്ചത്. തനിക്കേറ്റവും പ്രിയങ്കരനായ സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

publive-image

2009ലാണ് പോള്‍ അലന്‍ അര്‍ബുദരോഗബാധിതനായത്. അന്ന് ചികിത്സിച്ചു ഭേദമാക്കിയ അസുഖം രണ്ടാഴ്ച്ച മുമ്പ് വീണ്ടും ഗുരുതരമായി ബാധിക്കുകയായിരുന്നു. ആരോഗ്യനില വഷളായപ്പോഴും ജീവിതത്തിലേക്ക് തിരികെവരുമെന്ന ശുഭാപ്തിവിശ്വാസത്തിലായിരുന്നു പോള്‍ അലന്‍.

ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ 46ാം സ്ഥാനത്തായിരുന്നു പോള്‍ അലന്‍. കായികമേഖലയില്‍ തല്‍പരനായിരുന്ന അദ്ദേഹം സീറ്റില്‍ സീഹോക്‌സ് എന്ന ഫുട്‌ബോള്‍ ടീമിന്റെയും പോര്‍ട്‌ലാന്‍ഡ് ട്രെയില്‍ ബ്ലേസേഴ്‌സ് എന്ന വോളിബോള്‍ ടീമിന്റെയും ഉടമസ്ഥനായിരുന്നു.

അലന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രെയിന്‍ സയന്‍സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സെല്‍ സയന്‍സ്, സ്‌ട്രോറ്റോലോഞ്ച് സിസ്റ്റംസ് എന്നിവയുടെയും സ്ഥാപകനായികുന്നു.

Advertisment