Advertisment

വിമാനത്തിന്റെ വാതില്‍ അറിയാതെ തുറന്നു, റണ്‍വെയില്‍ സ്വര്‍ണ്ണ - രത്‌ന മഴ ! വീഡിയോ ..

author-image
admin
New Update

മോസ്ക്കോ:  സ്വര്‍ണ്ണവും രത്‌നങ്ങളുമായി പറന്ന ഒരു ചരക്കുവിമാനത്തിന്റെ വാതില്‍ അറിയാതെ തുറന്നുപോയപ്പോള്‍ റണ്‍വെയില്‍ സ്വര്‍ണ്ണരത്‌ന മഴ ! കോടിക്കണക്കിന് രൂപ വിലവരുന്ന സ്വര്‍ണ്ണക്കട്ടികളും രത്‌നങ്ങളുമാണ് വിമാനത്തില്‍ നിന്ന് റണ്‍വേയിലേക്ക് വീണത്.

Advertisment

publive-image

റഷ്യയിലെ യാകുത്സ്‌ക് വിമാനത്താവളത്തില്‍ വ്യാഴാഴ്ച്ചയാണ് സംഭവം. പത്ത് ടണ്‍ സ്വര്‍ണ്ണം, പ്ലാറ്റിനം, രത്‌നങ്ങള്‍ എന്നിവയൊക്കെയായിരുന്നു യാക്കുട്‌സില്‍ നിന്നും പറന്നുയര്‍ന്ന് നിംബസ് എയര്‍ലൈന്‍ എഎന്‍ 12 വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയരുമ്പോഴേ വാതില്‍ തുറന്നുപോയതുകൊണ്ട് സ്വര്‍ണ്ണവും രത്‌നങ്ങളും താഴെ വീണു തുടങ്ങി.

ഇതോടെ യാക്കുട്‌സില്‍ നിന്നും 26 കിലോമീറ്റര്‍ അകലെയുള്ള മാഗന്‍ വിമാനത്തവാളത്തില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്താവളാധികൃതര്‍ ഉടന്‍ തന്നെ റണ്‍വേ സീല്‍ ചെയ്തു.

Advertisment