Advertisment

സാങ്കേതിക തകരാര്‍: റഷ്യന്‍ ബഹിരാകാശ പേടകം ഇടിച്ചിറക്കി. യാത്രികര്‍ സുരക്ഷിതരെന്ന് റഷ്യ

New Update

മോസ്കോ: സാങ്കേതിക തകരാറിലായ റഷ്യന്‍ ബഹിരാകാശ പേടകം സോയുസ് റോക്കറ്റ് കസാക്കിസ്ഥാനില്‍ അടിയന്തരമായി ഇടിച്ചിറക്കി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള രണ്ടു സഞ്ചാരികളുമായി വിക്ഷേപിച്ച റഷ്യയുടെ സോയൂസ് റോക്കറ്റാണ് തകരാറിലായത്‍.

Advertisment

publive-image

ഇരുവരും സുരക്ഷിതരാണെന്ന് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസും യുഎസ് ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയും അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു. ബഹിരാകാശ യാത്രികര്‍ സുരക്ഷിതരെന്ന് റഷ്യ അറിയിച്ചു.

റഷ്യൻ ബഹിരാകാശ സഞ്ചാരിയായ അലെക്സി ഓവ്ചിനിൻ, യുഎസ് സഞ്ചാരി നിക്ക് ഹേഗ് എന്നിവരാണ് പേടകത്തിലുള്ളത്. വിക്ഷേപണത്തിനു പിന്നാലെതന്നെ തകരാർ കണ്ടെത്തിയിരുന്നു. ബൂസ്റ്ററിലാണ് പ്രശ്നങ്ങളെന്ന് നാസ വ്യക്തമാക്കി.

Advertisment