Advertisment

ട്രമ്പ് അമേരിക്കന്‍ പ്രസിഡന്റാകണമെന്ന് തീരുമാനിച്ചത് ദൈവമെന്ന് സാറാ ഹക്കമ്പി

author-image
പി പി ചെറിയാന്‍
Updated On
New Update

ന്യൂയോര്‍ക്ക്:  അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക് ഡൊണാള്‍ഡ് ട്രമ്പിനെ തിരഞ്ഞെടുക്കണമെന്ന് ദൈവമാണ് തീരുമാനിച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്കമ്പി. ജനുവരി 30ന് നടത്തിയ അഭിമുഖത്തിലാണ് സാറാ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

Advertisment

publive-image

ട്രമ്പിന്റെ പ്രസിഡന്റ് പദത്തിന്റെ ആത്മീയ വധം എന്താണെന്ന് ക്രിസ്ത്യന്‍ ബ്രോഡ് കാസ്റ്റിങ്ങ് നെറ്റ് വര്‍ക്ക് ഡേവിഡ് ബ്രോഡി, ജനിഫര്‍ വിഷന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സാറ.വിവിധ സമയങ്ങളില്‍, വിവിധ ദൗത്യങ്ങള്‍ക്കാണ് ദൈവം നമ്മെ നിയോഗിക്കുന്നത്. അതിന്റെ ഒരു ഭാഗമായി മാത്രമാണ് ട്രമ്പിന്റെ നിയോഗത്തെ കാണാന്‍ കഴികയുള്ളൂവെന്നും സാറാ പറഞ്ഞു.

മതപരമായ വിഷയങ്ങളില്‍ കണ്‍സര്‍വേറ്റീവ് ഡമോക്രാറ്റിക്ക് പ്രതിനിധി റഷീദ റ്റൈമ്പ്(മിഷിഗന്‍) ഇഹന്‍ ഒമര്‍ (മിനിസോട്ട) എന്നിവര്‍ ട്രമ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സാറാ പറഞ്ഞു.പാലസ്ത്യന്‍ ജനതയോടുള്ള ഇസ്രയേലിന്റെ സമീപനത്തെ കുറ്റപ്പെടുത്തി റഷീദയും, ഇഹനും നടത്തിയ പ്രസ്താവനയെ വിമര്‍ശിക്കുന്നതിന് ഡമോക്രാറ്റിക്ക് നേതാക്കള്‍ പരാജയപ്പെട്ടതായി സാറാ ആരോപിച്ചു.

സിറിയായില്‍ നിന്നും യു.എസ്. സൈന്യത്തെ പിന്‍വലിക്കുന്നതിന് പ്രസിഡന്റ് ട്രമ്പ് ഡിസംബറില്‍ നടത്തിയ പ്രഖ്യാപനത്തെ സാറാ പിന്തുണച്ചു. ഇറാക്ക്, സിറിയ റീജിയനെ ഈ തീരുമാനം അസ്ഥിരപ്പെടുത്തുമെന്നതു ശരിയല്ലെന്നും സാറാ വ്യക്തമാക്കി.

Advertisment