Advertisment

സീഷര്‍ നിര്‍ത്തുന്നതിന് തലയ്ക്കടിച്ച കുട്ടി മരിച്ചു: മാതാവും ബോയ്ഫ്രണ്ടും അറസ്റ്റില്‍

New Update

ഫോര്‍ട്ട് വര്‍ത്ത് (ടെക്‌സസ്):  സീഷര്‍ വന്ന് അബോധാവസ്ഥയില്‍ നിലത്തു വീണ രണ്ടു വയസ്സുകാരിയെ അപസ്മാരം നിര്‍ത്തുന്നതിന് തലയ്ക്കടിച്ചു മാരകമായി പരുക്കേല്‍പ്പിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ഒക്ടോബര്‍ 19 ന് മരിക്കുകയും ചെയ്ത സംഭവത്തില്‍ മാതാവ് സാറ എലിസബത്ത് (21), സാറയുടെ ബോയ്ഫ്രണ്ട് ജോഷ്വാ തോമസ് (23) എന്നിവരെ അറസ്റ്റ് ചെയ്തു ക്ലെ കൗണ്ടി ജയിലില്‍ അടച്ചതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് 250,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

Advertisment

publive-image

നിലത്തുവീണ കുട്ടിയെ അടിച്ചതായി ജോഷ്വാവയും സാറയും പൊലീസിനെ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലയ്‌ക്കേറ്റ മാരക മുറിവിനെ തുടര്‍ന്ന് ഒക്ടോബര്‍ 19 വെള്ളിയാഴ്ച മരിക്കുകയായിരുന്നുവെന്ന് ക്ലെ കൗണ്ടി അധികൃതര്‍ പറഞ്ഞു.

ഫോര്‍ട്ട് വര്‍ത്ത് കുക്ക് കൗണ്ടി ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുക്കുന്നതെന്ന് കൗണ്ടി ഷെറിഫ് ഓഫിസും അറിയിച്ചു.

Advertisment