Advertisment

അറ്റോര്‍ണി മൈക്കിള്‍ കോന്‍ ജയിലില്‍, 3 വര്‍ഷത്തെ തടവുശിക്ഷ ആരംഭിച്ചു

New Update

ഒട്ടിസുവില്ല (ന്യൂയോര്‍ക്ക്):  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിന്റെ പേഴ്‌സണല്‍ അറ്റോര്‍ണിയും, ട്രംമ്പ് ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും, റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി നാഷണല്‍ ഡപ്യൂട്ടി ഫിനാന്‍സ് ചെയര്‍മാനുമായ മൈക്കിള്‍ കോന്‍ (52) മെയ് 6 തിങ്കളാഴ്ച മുതല്‍ മൂന്നുവര്‍ഷത്തേക്ക് ജയിലില്‍ തടവ് പുള്ളി.

Advertisment

publive-image

നികുതിവെട്ടിപ്പ്, തെറ്റായ രേഖകള്‍ ബാങ്കില്‍ സമര്‍പ്പിക്കല്‍, തിരഞ്ഞെടുപ്പ് ഫണ്ട് ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളില്‍ 2018 ആഗസ്റ്റില്‍ മൈക്കിള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയരുന്നു.

ട്രംമ്പിനെതിരെ ആരോപണം ഉന്നയിച്ച സ്ത്രീയെ നിശ്ശബ്ദയാക്കുന്നതിന് അന്നത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രംമ്പിന്റെ നിര്‍ദേശപ്രകാരം പണം കൈമാറിയ കേസ്സിലും മൈക്കിള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

2018 ഡിസംബറിലാണ് മൈക്കിളിന് മൂന്നുവര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചത്. 50,000 ഡോളര്‍ പിഴയടക്കുന്നതിനും കോടതി ഉത്തരവിട്ടിരുന്നു. മാര്‍ച്ച് 18ന് ആരംഭിക്കേണ്ടിയിരുന്ന ജയില്‍വാസം പ്രത്യേക അഭ്യര്‍ത്ഥനെയെ തുടര്‍ന്ന് മെയ് 6ലേക്ക് മാറ്റുകയായിരുന്നു.

2006 മുതല്‍ 2018 മെയ് മാസം വരെ ഡൊണാള്‍ഡ് ട്രംമ്പിന്റെ അറ്റോര്‍ണിയായിരുന്നു മൈക്കിള്‍കോന്‍. ട്രംമ്പിന്റെ അറ്റോര്‍ണി എന്ന നിലയില്‍ അദ്ദേഹത്തെ കവര്‍ അപ്പു ചെയ്യുന്നതിന് ചില വൃത്തികെട്ട പ്രവര്‍ത്തികള്‍ ചെയ്യേണ്ടിവന്നുവെന്ന് കോന്‍ സമ്മതിച്ചു. അതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും കോന്‍ പറഞ്ഞു.

അമേരിക്കന്‍ തലസ്ഥാനത്ത് ഉന്നത സ്ഥാനം വഹിച്ചിരുന്ന മൈക്കിളിന് ഇനി മൂന്നു വര്‍ഷം ഫെഡറല്‍ പ്രിസണില്‍ സാധാരണ തടവുകാരനായി കഴിയേണ്ടി വരും.

Advertisment