Advertisment

യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ഫെന്റനില്‍ മയക്കുമരുന്ന് വേട്ട

author-image
പി പി ചെറിയാന്‍
Updated On
New Update

അരിസോണ:  യുഎസ് മെകിസ്ക്കന്‍ ബോര്‍ഡ് പ്രൊട്ടക്ഷന്‍ ഏജന്റസ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടത്തിയതായി ജനുവരി 30 ബുധനാഴ്ച യുഎസ് കസ്റ്റംസ് അധികൃതര്‍ വെളിപ്പെടുത്തി.

Advertisment

publive-image

57 മില്യന്‍ അമേരിക്കക്കാരെ കൊന്നൊടുക്കുവാന്‍ കഴിയുന്ന 114 കിലോ ഗ്രാം ഫെന്റനില്‍, ഒരു കിലോഗ്രാം ഫെന്റനില്‍ ഗുളികകള്‍, 179 കിലോഗ്രാം മെത്ത് എന്നിവയാണ് അതിര്‍ത്തിയില്‍ നിന്നും പിടികൂടിയത്.

ഇതുമായി ബന്ധപ്പെട്ട് മെക്‌സിക്കന്‍ നാഷണലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫാസ്റ്റ് ആന്റ് സെക്വര്‍ ട്രേഡ് പ്രോഗ്രാമിന്റെ ഭാഗമായി നിയമാനുസൃതം അതിര്‍ത്തി കടക്കാന്‍ അനുമതി ലഭിച്ചിട്ടുള്ള ട്രെയ് ലറില്‍ നിന്നാണ് അനധികൃത മയക്കു മരുന്ന് പിടികൂടിയത്.

publive-image

3.7 മില്യന്‍ ഡോളര്‍ പിടികൂടിയ ഫെന്റനിലിന് മാത്രം വിലവരുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.മെക്‌സിക്കോയില്‍ നിന്നുള്ള വന്‍ മയക്കു മരുന്ന് പിടികൂടിയതോടെ യുഎസ് അതിര്‍ത്തി സംരക്ഷിക്കപ്പെടേണ്ടത് ആവശ്യമാണെന്ന് ട്രംപിന്റെ തീരുമാനത്തിന് പിന്തുണ വര്‍ധിച്ചു.

മയക്കു മരുന്നു പിടികൂടിയ യുഎസ് പെട്രോള്‍ ഏജന്റസിനെ നന്ദി പറഞ്ഞു. പ്രസിഡന്റ് ട്വിറ്റര്‍ സന്ദേശമയച്ചു.ന്യുയോര്‍ക്കില്‍ നിന്നും 2017 ഓഗസ്റ്റില്‍ 66 കിലോഗ്രാം ഫെന്റനില്‍ പിടിച്ചെടുത്തതാണ് ഇതിനു മുമ്പുള്ള റിക്കാര്‍ഡ്. 85 ശതമാനം അനധികൃത ഫെന്റനില്‍ വരുന്നതു മെക്‌സിക്കോയില്‍ നിന്നാണെന്ന് പറയുന്നു. 2016 63000 പേരാണ് മയക്കുമരുന്ന് ഓവര്‍ ഡോസ് മൂലം അമേരിക്കയില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.

Advertisment