Advertisment

നിറയെ മുതലകള്‍ ഉള്ള തടാകത്തിലേക്ക് നായ്ക്കുട്ടിയെ വലിച്ചെറിഞ്ഞ് കൌമാരക്കാരന്‍. ദൃശ്യങ്ങള്‍ക്കെതിരെ വന്‍ വിമര്‍ശനം

author-image
admin
New Update

നിറയെ മുതലകള്‍ ഉള്ള തടാകത്തിലേക്ക് നായ്ക്കുട്ടിയെ വലിച്ചെറിയുകയാണ് ഒരു കൌമാരക്കാരന്‍. നീന്താന്‍ കഷ്ടപ്പെടുന്ന നായ്ക്കുട്ടിയെ വൈകാതെ തന്നെ ഒരു മുതല വന്നു പിടികൂടുന്നതും ദൃശ്യങ്ങളില്‍ കാണാം.

Advertisment

ഓസ്ട്രേലിയയില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണുയരുന്നത്.

കൗമാരക്കാരനായ കുട്ടിയാണ് നായയെ തടാകത്തിലേക്കെടുത്തെറിയുന്നത്. നായ നീന്താന്‍ ശ്രമിക്കുമ്പോള്‍ തന്നെ അകലെനിന്ന് ഒരു മുതല അതിനടുത്തേക്ക് നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഈ മുതലയ്ക്ക് മുന്‍പു തന്നെ മറ്റൊരു മുതല വെള്ളത്തില്‍ നിന്ന് ഉയര്‍ന്നു വരികയും നായ്ക്കുട്ടിയെ വായിലാക്കി വെള്ളത്തിലേക്ക് ഊളിയിടുകയും ചെയ്യുന്നതാണ് ദൃശ്യത്തിലുള്ളത്.

എന്നാല്‍ ആരാണ് വിഡിയോയില്‍ ഉള്ളതെന്നോ ആരാണിതു ചിത്രീകരിച്ചതെന്നോ വ്യക്തമല്ല.

Advertisment