Advertisment

യുവാവിനു നേരെ ആദ്യം ഷൂ എറിഞ്ഞു, പിന്നെ കൈവീശിയടിച്ചും ചാടി തൊഴിച്ചും യുവതി - വീഡിയോ വൈറലാകുന്നു

author-image
admin
New Update

റസ്റ്റോറന്റില്‍ നിന്നും യുവതി ഷെഫിനെ വിളിച്ചിറക്കി കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Advertisment

പര്‍ദ്ദയിട്ട യുവതി ഷെഫിനുനേര്‍ക്ക് ആദ്യം ഷൂ വലിച്ചെറിയുകയാണ്. പിന്നീട് അയാളെ ചാടി തൊഴിക്കുകയാണ്. ജിദ്ദയിലെ ഒരു ഫോര്‍ സ്റ്റാര്‍ ഹോട്ടലിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

അടുക്കളയില്‍നിന്നും വിളിച്ചിറക്കിയായിരുന്നു പ്രകോപനമേതുമില്ലാതെയുണ്ടായ ആക്രമണം. വന്നയുടന്‍ യുവതി തന്റെ ചെരിപ്പ് ഷെഫിന് നേര്‍ക്ക് വലിച്ചെറിഞ്ഞു. ചെരിപ്പ് ദേഹത്തുകൊള്ളുന്നതില്‍നിന്ന് ഒഴിഞ്ഞുമാറാനായെങ്കിലും പിന്നീടുണ്ടായ തൊഴികളില്‍നിന്ന് രക്ഷപ്പെടാന്‍ പാവം ഷെഫിനായില്ല.

സഹപ്രവര്‍ത്തകരും ഹോട്ടലിലുണ്ടായിരുന്ന മറ്റുള്ളവരും നോക്കിനില്‍ക്കെയാണ് പര്‍ദയണിഞ്ഞ യുവതി ഷെഫിനെ കൈകാര്യം ചെയ്തത്. എന്നാൽ എന്താണ് യുവതിയെ ഇത്രയേറെ പ്രകോപിപ്പിച്ച കാരണമെന്നു വ്യക്തമല്ല.

Advertisment