Advertisment

കോവിഡിനെതിരെയുള്ള ചികിത്സയിൽ ലോകത്ത് പത്താം സ്ഥാനം കരസ്ഥമാക്കി യുഎഇ

New Update

കോവിഡ് 19 ലോകമാകമാനം പടർന്നു പിടിക്കുകയാണ്. ഇപ്പോൾ അന്താരാഷ്ട്ര പഠനത്തിന്റെ റിപ്പോർട്ട്‌ പുറത്തു വന്നിരിക്കുകയാണ്. ഈ റിപ്പോർട്ട്‌ പ്രകാരം കോവിഡ് 19ന് എതിരെയുള്ള ചികിത്സയിൽ ലോകത്ത് പത്താം സ്ഥാനത്തുള്ള രാജ്യം യുഎഇ ആണ്.

Advertisment

publive-image

ഡീപ് നോളെജ് ഗ്രൂപ്പിന്റേതാണ് ഈ പഠനം.കോവിഡ് 19നെതിരെ ഏറ്റവും ഫലപ്രദമായ ചികിത്സ നൽകുന്ന അറബ്‌ രാജ്യങ്ങളിൽ ഒന്നാം സ്ഥാനവും യുഎഇ തന്നെ സ്വന്തമാക്കിയിരിക്കുകയാണ്.

ഈ റിപ്പോർട്ട്‌ പ്രകാരം ഒന്നാം സ്ഥാനത്തുള്ളത് ജർമ്മനി ആണ്. ചൈന രണ്ടാം സ്ഥാനവും ദക്ഷിണ കൊറിയ മൂന്നാം സ്ഥാനവും ഓസ്ട്രിയ നാലാം സ്ഥാനവും ഹോങ്കോങ് അഞ്ചാം സ്ഥാനവും സിങ്കപ്പൂർ ആറാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.

 

 

corona death covid 19 AMERICA COVID
Advertisment