Advertisment

അഞ്ചാമത് അന്താരാഷ്ട്ര യോഗാദിനം സമന്വയയുടെ നേതൃത്വത്തില്‍ ആഘോഷിക്കുന്നു.

author-image
admin
New Update

റിയാദ് :യോഗയെ അന്താരാഷ്ട്ര സമൂഹത്തിനു മുന്‍പില്‍ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഇന്‍റര്‍നാഷണല്‍ യോഗ ക്ലബും  സമന്വയ കലാ സാംസ്ക്കാരിക വേദിയും സംയു ക്തമായി അഞ്ചാമത് അന്തര്‍ദേശിയ യോഗദിനം വിപുലമായി ആചരിക്കുമെന്ന് സമന്വയ -യോഗാക്ലബ്‌ ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെക്തമാക്കി .

Advertisment

publive-image

ഇന്‍റര്‍നാഷണല്‍ യോഗ ക്ലബ്‌ - സമന്വയ ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍.

ജൂണ്‍ 21 ന് പ്രിന്‍സ് സുല്‍ത്താന്‍ യൂണിവേഴ്സിറ്റിയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന TVTC ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ വെച്ച് വൈകീട്ട് 6 മണി മുതല്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും . ഇന്ത്യന്‍ അംബാസിഡര്‍  ഡോ ഔസാഫ് സയീദ്‌ ഉദ്ഘാടനം നിര്‍വഹിക്കുന്ന  ചടങ്ങില്‍, ശ്രീലങ്കന്‍ അംബാസിഡര്‍ അസ്മി തസീം, ജര്‍മന്‍ അംബാ സിഡര്‍ ജോർജ് റണൗ, മൗറീഷ്യസ് അംബാസിഡര്‍ മുഹമ്മദ് ഇക്ബാല്‍ ലാത്തോണ, ടാന്‍സാനിയന്‍ അംബാസിഡര്‍ ഹെമേദി ഇദ്ദി എംഗാസ  അഞ്ചു രാജ്യങ്ങളുടെ അംബാസ്സഡർമാർ പ്രഥമ യോഗമിത്ര അവാര്‍ഡ് ദാന ചടങ്ങിലും യോഗാ പരിപാടിക ളിലും പങ്കെടുക്കും.

കൂടാതെ എസ് വ്യാസ യൂണിവേഴ്സിറ്റി ബാംഗ്ളൂര്‍ രജിസ്ട്രാര്‍ ഡോ. ശ്രീനിധി കെ പാര്‍ത്ഥസാരഥി , ഗുരുജി സഞ്ജീവ് കൃഷ്ണ (സഞ്ജീവ് യോഗ യു എ ഇ) ഹാഷിം മാജിദ് അല്‍ അലാവി, ശ്രീ. ഷിഹാബ് കൊട്ടുകാട് (പ്രവാസി ഭാരതീയ അവാര്‍ഡ് ജേതാവ്), യോഗാചാര്യ സുഖ്ബീര്‍ സിംഗ് (ഇന്ത്യൻ എംബസി) യോഗിനി റീം ഇബ്രാഹിം അല്‍ അർഫജ് തുടങ്ങിയവര്‍വിശിഷ്ടാതിഥികള്‍ ആയിരിക്കും

2014 മുതല്‍ നാല് വർഷമായി അതി ഗംഭീരമായി തന്നെ ജൂണ്‍ 21 യോഗാദിനം സമന്വ യയുടെ നേതൃത്വത്തില്‍ സൗദി അറേബ്യയില്‍ ആഘോഷിച്ച് വരുന്നു യോഗയുടെ അന്താ രാഷ്ട്ര പ്രശസ്തിയും നാ ളെയുടെ തലമുറ  ആരോഗ്യവാന്‍ മാരായിരിക്കേ ണ്ടതിന്‍റേയും പ്രസക്തി കണക്കിലെടുത്ത് 2015 മുതല്‍ ജൂണ്‍ 21 ഇന്‍റര്‍നാഷണല്‍ യോഗാദിനമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്  (UN resolution 69/131). യോഗ പരിശീലനത്തിന് ജാതി-മത-വര്‍ഗ്ഗ വിത്യാ സമില്ല എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് സൗദി അറേബ്യ യോഗയെ ഒരു കായിക ഇനമായി രാജ്യത്തുടനീളം അംഗീകരിച്ച തെന്നും ഭാരവാഹികള്‍ പറഞ്ഞു .

അഞ്ചാമത് അന്താരാഷ്ട്ര യോഗാദിനാഘോഷത്തോടനുബന്ധിച്ച്  യോഗ വിഷയമാക്കിയ പ്രസംഗമത്സരം, ഫോട്ടോഗ്രാഫി മത്സരം, ക്വിസ് മത്സരം ,എസ്സേ മത്സരം , ചിത്ര രചനാ മത്സരം അഞ്ച് പരി പാടികളാണ്  സംഘടിപ്പിച്ചിട്ടുള്ളത് .

പരിപാടിയുടെ വ്ജയത്തിനായി  വിവിധ മേഖലകളിലെ ഉന്നതരെ ഉള്‍കൊള്ളിച്ചു കൊണ്ട് യോഗാ ദിന ആഘോഷ കമ്മറ്റി രൂപീകരി ച്ചിട്ടുണ്ട്  അജീഷ് ജനാര്‍ദ്ധനന്‍ ജനറല്‍ കണ്‍വീനറായും യോഗാ ചാര്യ സൗമ്യാജീ ചെയര്‍ പേഴ്സണായും . പ്രാഫസര്‍ ഫാലെ അജ്മി,  ഡോക്ടര്‍ മുരുകന്‍, ഡോ: ദില്‍ഷാദ് അഹമ്മദ്, ഡോ: ഷൗക്കത്ത് പര്‍വേസ്, ഡോ:  ജയചന്ദ്രന്‍, എഞ്ചിനീയർ മുഹമ്മദ് സെയ്ഗം ഖാന്‍, ഡോ: മുഹമ്മദ് അഷ്റഫലി, ശങ്കര്‍ രാമയ്യ,  ജഗൻ മോഹന്‍, ഡോ: നരേന്ദ്രന്‍, ഡോ: ഗീത നരേന്ദ്രന്‍ , വാസുദേവന്‍ പിള്ള തുടങ്ങി റിയാദിലെ കലാ സാംസ്കാരിക സേവന രംഗത്തെ പ്രമുഖർ ആഘോഷകമ്മ റ്റിയില്‍ അംഗങ്ങളാണ് .

&feature=youtu.be

വാര്‍ത്താസമ്മേളനത്തില്‍ സതീഷ്‌ കുമാര്‍ ദീപക് , അജീഷ് ജനാര്‍ദ്ദ നന്‍, രവികുമാര്‍, സന്തോഷ്‌ ഷെട്ടി, റവല്‍ ആന്റണി, സുനില്‍ മേനോന്‍ എന്നിവര്‍ പങ്കെടുത്തു 

Advertisment