Advertisment

ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രിയിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി

New Update

publive-image

Advertisment

തൊടുപുഴ: ഏഴാമത് അന്താരാഷ്ട്ര യോഗ ദിനാചരണ ത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് സംയുക്തമായി നടപ്പിലാക്കിയ യോഗത്തോൺ 2021 എന്ന പരിപാടിയോട് അനുബന്ധിച്ച് ഇടുക്കി ഹിൽ വ്യൂ പാർക്കിൽ രാവിലെ പതിനൊന്നു മണി മുതൽ അവബോധന ക്ലാസ്സും യോഗ പ്രദർശനവും നടത്തി.

കോവിഡ് 19 പ്രതിരോധത്തിൽ യോഗയുടെ പ്രാധാന്യവും യോഗാഭ്യാസം മുറകളും എന്നതായിരുന്നു പ്രധാന പ്രതിപാദ്യവിഷയം. ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ (ഐഎസ്എം) ഡോക്ടർ കെ.പി ശുഭ, നാഷണൽ ആയുഷ് മിഷൻ ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കബീർ എ.എം എന്നിവരുടെ നേതൃത്വത്തിൽ ആണ് ജില്ലയിൽ പരിപാടി സംഘടിപ്പിച്ചത്.

publive-image

ജില്ലാ ആയുർവേദ ആശുപത്രിയിലെ യോഗ നാച്ചുറോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർ ഡോ.പ്രദീപ് ദാമോദരനും ഡോ. ജയപ്രസാദ് കെ. ജെ. യുമാണ് ക്ലാസുകൾ നയിച്ചത്. തുടർന്ന് തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ ജീവനക്കാർക്കു വേണ്ടി ഡോ. കാജൽ അന്ന മാണിയുടെ നേതൃത്വത്തിൽ ദൈനംദിനം പരിശീലിക്കാവുന്ന യോഗാഭ്യാസ മുറകളെ പറ്റിയും അവയുടെ പ്രയോജനങ്ങളെ പറ്റിയും പ്രദർശനവും വിവരണവും ചോദ്യോത്തര പംക്തിയും നടത്തി.

thodupuzha news
Advertisment