Advertisment

ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് എന്നിവ സുസ്ഥിര ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിന്‍റെ പ്രധാന ഘടകങ്ങള്‍: സിഐഐ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി, ഒക്ടോബര്‍ 30, 2019: ''അടിസ്ഥാന സൗകര്യമേഖലയിലെ സ്ഥായിയായ വികസന വളര്‍ച്ചയെ മുന്നോട്ടു നയിക്കുക ഇനി സാങ്കേതികവിദ്യയിലുള്ള ഊന്നലായിരിക്കും. ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്‌സ്, നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിംഗ് തുടങ്ങിയ മേഖലകളില്‍ അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ അടിസ്ഥാനസൗകര്യമേഖലയെ വളരെയധികം മുന്നോട്ടുകൊണ്ടുപോകുമെന്നതിനു പുറമേ ദീര്‍ഘായുസും ഫലപ്രാപ്തിയും ഉറപ്പാക്കുകയും ചെയ്യും.

Advertisment

'' 'അടുത്ത തലമുറ അടിസ്ഥാന സൗകര്യം' എന്ന വിഷയത്തില്‍ കൊച്ചിയില്‍ നടന്ന സിഐഐ എക്‌സ്‌കോണ്‍ 2019 പ്ലീനറി സമ്മേളനത്തിന്റെ വിലയിരുത്തലാണിത്.

ഗവണ്‍മെന്‍റ്, വ്യവസായമേഖലയില്‍നിന്നുള്ള പ്രമുഖര്‍, അടിസ്ഥാനസൗകര്യമേഖല, നിര്‍മാണ ഉപകരണ നിര്‍മാതാക്കള്‍ തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ടവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. രാജ്യത്തെ അടിസ്ഥാനസൗകര്യമേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന പുതിയ സാങ്കേതിക വിദ്യകള്‍, അടുത്ത തലമുറ നിര്‍മാണ ഉപകരണങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്ന ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ നിര്‍മാണ ഉപകരണ പ്രദര്‍ശനം 'സിഐഐ എക്‌സ്‌കോണ്‍ 2019' ബെംഗളൂരു ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 10 മുതല്‍ 14 വരെ നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്.

മൂന്നു ലക്ഷം ചതുരശ്ര മീറ്ററില്‍ ഒരുക്കുന്ന പ്രദര്‍ശന നഗറില്‍ ചൈന, ജര്‍മനി, ഇറ്റലി, ദക്ഷിണ കൊറിയ, ടര്‍ക്കി, യുകെ, യുഎസ്എ തുടങ്ങിയ 25 രാജ്യങ്ങളില്‍നിന്നുള്ള മുന്നൂറ്റമ്പതിലധികം വിദേശ കമ്പനികളുള്‍പ്പെടെ 1250 പ്രദര്‍ശകര്‍ എക്‌സ്‌കോണിനെത്തും. അഞ്ചു ദിവസത്തെ പ്രദര്‍ശനത്തില്‍ വിദേശത്തുനിന്നുള്‍പ്പെടെ 70,000-ലധികം ബിസിനസ് സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നു.

''എക്‌സ്‌കോണിന്റെ പത്താമത്തെ പതിപ്പാണ്. ഈ വര്‍ഷത്തെ വിഷയം ''സ്മാര്‍ട്ട് ഐ- ടെക് നെക്സ്റ്റ് ജന്‍ ഇന്ത്യ@75'' ആണ്. അടുത്ത തലമുറ നിര്‍മാണ ഉപകരണങ്ങളുടേയും മെഷിനറികളുടേയും രുപകല്‍പ്പനയില്‍ സ്മാര്‍ട്ട് സാങ്കേതികവിദ്യയ്ക്കും നവീനതയ്ക്കുമുള്ള പങ്ക് ആണ് എക്‌സ്‌കോണ്‍ 2019 പ്രദര്‍ശിപ്പിക്കുന്നത്.

ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിനു വേഗം കൂട്ടാന്‍ ഇത്തരം സ്മാര്‍ട്ട് ഉപകരണങ്ങള്‍ ഏറ്റവും ആവശ്യമാണ്. 2022- ഓടെ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കണ്‍സ്ട്രക്ഷന്‍ വിപണിയായിരിക്കുമെന്നാണ് കരുതുന്നത്. അടിസ്ഥാന സൗകര്യ മേഖലയില്‍ ഗവണ്‍മെന്റ് വന്‍തോതില്‍ നിക്ഷേപം നടത്തുന്നത് ധാരാളം വളര്‍ച്ച അവസരങ്ങളാണ് ഒരുക്കുന്നത്,'' എക്‌സ്‌കോണ്‍ 2019 സ്റ്റീയറിംഗ് കമ്മിറ്റിയംഗവും ഷ്വീംഗ് സെറ്റര്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ വി. ജി. ശക്തി കുമാര്‍ പറഞ്ഞു.

''ഓരോ മേഖലകളിലും സാങ്കേതികമായ മുന്നേറ്റം ഏറ്റവും ആവശ്യമാണ്. എന്നാല്‍ ഇന്ത്യയുടെ അതിവേഗ നഗരവത്കരണം വീടുകള്‍ക്കും മറ്റും വന്‍ ഡിമാന്റ് ആണ് ഉയര്‍ത്തിയിട്ടുള്ളത്. നിര്‍മാണ മേഖലയില്‍ ഉരുത്തിരിഞ്ഞുവരുന്ന സാങ്കേതിക വിദ്യകളിലൂടെ ഈ വന്‍ ഡിമാന്റിനെ നിറവേറ്റാന്‍ സാധിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്.'', ഐജിബിസി-കേരള ചെയര്‍മാനും ബിആര്‍ അജിത് അസോസിയേറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ആര്‍ക്കിടെക്റ്റുമായ ബി. ആര്‍. അജിത് സമ്മേളനത്തില്‍ പറഞ്ഞു.

പരിസ്ഥിതിക്ക് ഇണങ്ങുംവിധം സുസ്ഥിരമായ വിധത്തില്‍ ഇന്ത്യയുടെ അടിസ്ഥാനസൗകര്യം നിര്‍മിച്ചെടുക്കാനാണ് എക്‌സ്‌കോണ്‍ 2019 ശ്രമിക്കുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍,സ്വച്ച് ഭാരത് പദ്ധതികള്‍, നൈപുണ്യവികസനം, ''മേക്ക് ഇന്‍ ഇന്ത്യ'' തുടങ്ങിയവയെ പിന്തുണച്ചുകൊണ്ട് അടിസ്ഥാനസൗകര്യവും ബന്ധപ്പെട്ട മേഖലകളിലും സമഗ്ര വളര്‍ച്ചയാണ് എക്‌സ്‌കോണ്‍ 2019 ലക്ഷ്യമിടുന്നത്.

അടിസ്ഥാനസൗകര്യമേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അടുത്ത അഞ്ചുവര്‍ഷക്കാലത്ത് 100 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രധാന്‍ മന്ത്രി ഗ്രാം സഡക് യോജന (പിഎംജിഎസ്‌വൈ) പദ്ധതിപ്രകാരം 1,25,000 കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ വികസിപ്പിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ നാഷണല്‍ ഹൈവേ ഗ്രിഡും പ്രഖ്യാപിച്ചിട്ടുണ്ട്. 2019-ഓടെ പിഎംജിഎസ്‌വൈ പദ്ധതിയിലൂടെ രാജ്യത്തെ ഗ്രാമങ്ങളെ റോഡ് നെറ്റ്‌വര്‍ക്കിലൂടെ ബന്ധിപ്പിക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. രണ്ടായിരം കിലോമീറ്റര്‍ തീരദേശ കണക്ടിവിറ്റി റോഡും ലക്ഷ്യമിടുന്നു. അടിസ്ഥാനസൗകര്യവും ബന്ധപ്പെട്ട മേഖലകള്‍ക്കും ഗവണ്‍മെന്റിന്റെ ഈ നടപടികള്‍ പുതിയ വളര്‍ച്ചയ്ക്കു ഉത്തേജനം നല്‍കും.

എക്‌സ്‌കോണിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സിഐഐ ചില പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. അടിസ്ഥാനസൗകര്യമേഖലയിലെ സ്ത്രീകള്‍, നിര്‍മിത ബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, റോബോട്ടിക്‌സ്, സ്റ്റാര്‍ട്ടപ്പ്, അനുബന്ധഘടകവസ്തുക്കള്‍, തൊഴില്‍ മേള, കുട്ടികള്‍ക്കു പ്രത്യേക മത്സരങ്ങള്‍, മരം നടീല്‍ ദിനം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. കണ്‍സട്രക്ഷന്‍ ഉപകരണ വ്യവസായത്തിലെ ഗ്രീന്‍ റേറ്റിംഗ് ആണ് മറ്റൊരു സംഗതി.

അടിസ്ഥാനസൗകര്യമേഖലയുമായി ബന്ധപ്പെട്ട എല്ലാവരുടേയും വിപണന, വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്ന പ്ലാറ്റ്‌ഫോമായാണ് എക്‌സ്‌കോണ്‍ പ്രവര്‍ത്തിക്കുന്നത്. പൊതുമരാമത്ത്, സിവില്‍ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കായി ഗവണ്‍മെന്റിനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഈ അറിവിന്റെ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്താം.

സ്വകാര്യ കോണ്‍ട്രാക്ടര്‍മാര്‍, ബില്‍ഡര്‍മാര്‍, റോഡ്/അടിസ്ഥാനസൗകര്യ നിര്‍മാതാക്കള്‍, സ്മാര്‍ട്ട്‌സിറ്റി/ നഗര ആസൂത്രണം, കരസേന, അതിര്‍ത്തി റോഡ് നിര്‍മാണ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് നിര്‍മാണ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യയും യന്ത്രോപകരണങ്ങളും കാണുവാനുള്ള അവസരമാണ് എക്‌സ്‌കോണ്‍ ഒരുക്കുന്നത്. ഇതു രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന ആവശ്യങ്ങള്‍ വേഗത്തില്‍ നിറവേറ്റാന്‍ സഹായിക്കും.

എക്‌സ്‌കോണ്‍ 2019-ല്‍ ഇന്ത്യന്‍ കണ്‍സട്രക്ഷന്‍ എക്വിപ്‌മെന്റ് മാനുഫാക്ചററേഴ്‌സ് അസോസിയേഷന്‍ പങ്കാളിയാണ്.

Advertisment