Advertisment

ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ സേവനം അവസാനിപ്പിക്കുന്നു

author-image
ടെക് ഡസ്ക്
New Update

ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 26 വര്‍ഷത്തിലേറെ നീണ്ട സേവനത്തിന് ശേഷം അടുത്ത വര്‍ഷം 'വിരമിക്കുമെന്ന്' ടെക് ഭീമന്‍ മൈക്രോസോഫ്റ്റ് അറിയിച്ചു. വിന്‍ഡോസ് 95ന് ഒപ്പമാണ് വെബ് ബ്രൌസറായ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ പുറത്തിറക്കിയത്. എന്നാല്‍ 2022 ജൂണിനുശേഷം ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ സേവനം ലഭിക്കില്ലെന്നാണ് മൈക്രോസോഫ്റ്റ് പുതിയ ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചിരിക്കുന്നത്. പകരക്കാരനായി ഉപഭോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റ് എഡ്ജ് ഉപയോഗിക്കാം.

Advertisment

publive-image

ടെക് ഭീമന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പഴയ ബ്രൗസറുകളെ ഘട്ടംഘട്ടമായി അവസാനിപ്പിച്ച്‌ വരികയായിരുന്നു. എന്നാല്‍ ഈ സമയത്താണ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ഏകദേശം 8% ആളുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കമ്ബനി തിരിച്ചറിഞ്ഞത്. പക്ഷെ 2021 ല്‍ എത്തി നില്‍ക്കുമ്ബോള്‍ എക്സ്പ്ലോറര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഒരു ശതമാനത്തിന് അടുത്ത് മാത്രമാണ്. വേഗതയും സുരക്ഷിതത്വവും

വളരെ പഴയ ചില വെബ്‌സൈറ്റുകളും പഴയ വെബ് സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ചവും ആധുനിക ബ്രൗസറുകള്‍ക്ക് പ്രോസസ്സിംഗ് തടസ്സങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പുതിയ ബ്രൌസര്‍ 'വേഗതയേറിയതും കൂടുതല്‍ സുരക്ഷിതവും ആധുനികമായ ബ്രൌസിംഗ് അനുഭവം' വാഗ്ദാനം ചെയ്യുന്നതുമാണെന്ന് മൈക്രോസോഫ്റ്റ് എഡ്ജ് പ്രോഗ്രാം മാനേജര്‍ സീന്‍ ലിന്‍ഡെര്‍സെ ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി. പഴയ ആപ്ലിക്കേഷനുകള്‍ കൈകാര്യം ചെയ്യാനും മൈക്രോസോഫ്റ്റ് എഡ്ജ് മികച്ചതാണെന്നും അദ്ദേഹം ബ്ലോഗ് പോസ്റ്റില്‍ കുറിച്ചു.

internet explore
Advertisment