Advertisment

കശ്മീരിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്  ;  അഞ്ച് ജില്ലകളിൽ കൂടി ഇന്‍റ‍ർനെറ്റ് സംവിധാനം പുനസ്ഥാപിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തിയെന്ന് പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസൽ ഇന്നലെ പറഞ്ഞതിന് പിന്നാലെ, അഞ്ച് ജില്ലകളിൽ കൂടി ഇന്‍റ‍ർനെറ്റ് സംവിധാനം പുനസ്ഥാപിച്ചു.

Advertisment

publive-image

ജമ്മു, സാംബ, കത്വ , ഉധംപുർ, റെയ്സി ജില്ലകളിലാണ് ഇന്‍റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചത്. പതിനേഴ് ടെലിഫോണ്‍ എക്സ്ചേഞ്ചുകൾ ഇന്നലെ പ്രവർത്തിച്ചു തുടങ്ങിയിരുന്നു.

ഇന്നും കൂടുതൽ സ്ഥലങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയേക്കും. പൊതു ഗതാഗത സംവിധാനം ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്നാണ് സ‍ർക്കാർ വ്യക്തമാക്കുന്നത്.

Advertisment