Advertisment

ഇന്‍റര്‍ സ്കൂള്‍ സംവാദം ; കൊച്ചി ദ്യോണാചാര്യ കേന്ദ്രീയ വിദ്യാലയത്തിലെ കീര്‍ത്തനറാവുവിന് ഒന്നാം സ്ഥാനം

New Update

കൊച്ചി :ടോര്‍ച്ചര്‍ പ്രിവന്‍ഷന്‍ സെന്‍റര്‍ ഇന്ത്യയും , എറണാകുളം കരയോഗത്തിന്‍റെ സാമൂഹ്യ സേവന വിഭാഗമായ ചൈത്രവും ചേര്‍ന്ന് ഹയര്‍ സെക്കന്‍ററി തലത്തില്‍ മനുഷ്യാവകാശത്തെപ്പറ്റി നടത്തിയ സംവാദത്തില്‍ പതിനൊന്ന് സ്കൂളുകള്‍ പങ്കെടുത്തു.

Advertisment

publive-image

എളമക്കര ഭവന്‍സ് വിദ്യാമന്ദിറിന് സ്കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. വ്യക്തിഗത ഇനത്തില്‍ കൊച്ചി ദ്യോണാചാര്യ കേന്ദ്രീയ വിദ്യാലയത്തിലെ കീര്‍ത്തനറാവുവിന് ഒന്നാം സമ്മാനവും പതിനായിരം രൂപ ക്യാഷ് പ്രൈസ്സും ലഭിച്ചു.

രണ്ടാം സമ്മാനം ഡല്‍റ്റ സ്കൂള്‍ , ഫോര്‍ട്ട് കൊച്ചിയിലെ എബി മാത്യൂവിനും മൂന്നാം സ്ഥാനം അതേ സ്കൂളിലെ അനന്യയ്ക്കും ലഭിച്ചു.

interschool
Advertisment