Advertisment

ചരിത്രകാല ഇടിവില്‍ രൂപയുടെ മൂല്യം! രൂപയെ രക്ഷിക്കാന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍

New Update

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം ചരിത്ര കാല ഇടിവില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ റിസര്‍വ്വ് ബാങ്കിനോട് ഇടപെടാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. രൂപയുടെ മൂല്യം ഇടിയാതെ നിലനിര്‍ത്താന്‍ വേണ്ട നടപടി സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍. ആര്‍ബിഐയുമായി കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആശയവിനിമയം നടത്തിയത്.

Advertisment

publive-image

പ്രവാസി ഇന്ത്യക്കാര്‍ക്കായി പ്രത്യേക നിക്ഷേപ പദ്ധതി അടക്കമുള്ള നടപടികളാണ് ആലോചനയില്‍. ഡോളറിനെതിരെ ഈ വര്‍ഷം മാത്രം 11.6 ശതമാനമാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്.

ഏഷ്യല്‍ തന്നെ ഏറ്റവും മൂല്യം ഇടിഞ്ഞതും ഇന്ത്യന്‍ രൂപയ്ക്കാണ്. ഈ മാസം എല്ലാ ദിവസവും രൂപയുടെ മൂല്യം ഇടിയുന്ന പ്രവണത തുടരുകയാണ്. രൂപയുടെ രക്ഷയ്ക്കായി മെയ് മാസത്തില്‍ 5.8 ബില്യണും ജൂണില്‍ 6.18 ബില്യണും വിദേശ കറന്‍സി ആര്‍ബിഐ വിറ്റഴിച്ചിരുന്നു.

Advertisment