Advertisment

അന്യസംസ്ഥാന ലോട്ടറിക്ക്‌ എതിരെ ഐഎൻടിയുസി പ്രതിഷേധം

New Update

publive-image

Advertisment

ഇടുക്കി: കേരളത്തില്‍ നിന്നും പുറത്താക്കപ്പെട്ട പതിനായിരക്കണക്കിന്‌ കോടി രൂപ സംസ്ഥാനത്ത്‌ നിന്നും കൊള്ളയടിച്ചിരുന്ന അന്യസംസ്ഥാന ലോട്ടറി മാഫിയ വീണ്ടും കേരളത്തിലേക്കു കടന്നുവരുവാന്‍ ശ്രമിക്കുന്നത്‌ എന്ത്‌ വിലകൊടുത്തും തടയുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ കേരള ലോട്ടറി ഏജന്റ്‌സ്‌ ആന്റ്‌ സെല്ലേഴ്‌സ്‌ അസ്സോസിയേഷന്‍ (ഐഎന്‍ടിയുസി) ഇടുക്കി ജില്ലാ ലോട്ടറി ആഫീസിന്‌ മുന്‍പില്‍ ഇടുക്കി ജില്ലാ കമ്മിറ്റി ധര്‍ണ്ണ നടത്തി.

കേരള ലോട്ടറിയുടെ വില 20 രൂപയായി നിജപ്പെടുത്തുക, കാരുണ്യ ബെനിഫിറ്റ്‌ പദ്ധതി പുനര്‍ജീവിച്ച്‌ കേരളാ ലോട്ടറിക്ക്‌ ജനകീയ മുഖം നല്‍കുക, ലോട്ടറിയെ പൊട്രോളിയം ഉല്‍പ്പന്നങ്ങളെപോലെ ജിഎസ്‌ടിയ്‌ക്ക്‌ വെളിയില്‍ നിറുത്തി സംസ്ഥാനങ്ങള്‍ക്ക്‌ സ്വതന്ത്രമായി നികുതി തീരുമാനിക്കാന്‍ അവസരം നല്‍കുക, കേരള നിയമസഭ പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാരിനും ജിഎസ്‌ടി കൗണ്‍സിലിനും നല്‍കുക, കേന്ദ്ര ലോട്ടറി നിയമങ്ങളില്‍ സംസ്ഥാനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതരത്തില്‍ ഭേദഗതികള്‍ നിശ്ചയിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ച് ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ജോമോന്‍ തെക്കുംഭാഗം അദ്ധ്യക്ഷത വഹിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറി എന്‍.ഐ ബെന്നി ധര്‍ണ്ണ ഉല്‍ഘാടനം ചെയ്‌തു. ധര്‍ണ്ണയില്‍ ടോമി തോമസ്‌, പ്രഭാകരന്‍ മുതലക്കുടം, കുട്ടപ്പന്‍ അറക്കുളം, ആനീസ്‌, ജെയ്‌മോള്‍, റ്റി. പി. ജോയി നന്ദി പറഞ്ഞു.

 

idukki news
Advertisment