Advertisment

ഹവല്ലിയില്‍ മുനിസിപ്പാലിറ്റി വിഭാഗത്തില്‍ ജോലി ചെയ്യുന്ന പ്രവാസി വനിതയെക്കുറിച്ച് മന്ത്രിക്ക് പരാതി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ്: ഹവല്ലി ഗവര്‍ണറേറ്റിലെ മുനിസിപ്പാലിറ്റി ബ്രാഞ്ചില്‍ ഔദ്യോഗിക പ്രവൃത്തി സമയങ്ങളില്‍ പ്രവാസി വനിത അനധികൃതമായി ഫയലുകള്‍ പരിശോധിക്കുന്നതായുള്ള പരാതിയെ സംബന്ധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് മുനിസിപ്പാലിറ്റികാര്യ സഹമന്ത്രി വാലിജ് അല്‍ ജസെം കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ അഹ്മദ് അല്‍ മന്‍ഫൂഹിയോട് ആവശ്യപ്പെട്ടു.

വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അവലോകനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ പ്രവാസി യുവതിയെക്കുറിച്ചും അവരുടെ ജോലിയെക്കുറിച്ചുമുള്ള വിശദാംശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

മുനിസിപ്പാലിറ്റിയുമായി കരാറുള്ള ഒരു സ്വകാര്യ കമ്പനിയാണ് ഈ യുവതിയെ നിയമിച്ചതെന്നാണ് വകുപ്പു മേധാവി പറയുന്നത്. ഇതിലെ നിയമസാധുത ചോദ്യം ചെയ്താണ് മറ്റു ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് പരാതി നല്‍കിയത്.

Advertisment