Advertisment

പ്രവാസികൾക്ക് ആശ്വാസമായി ഇന്ത്യൻ ഓവർസീസ് ഫോറം ചാർട്ടേഡ് വിമാനം ദമ്മാമിൽ നിന്നും പുറപ്പെട്ടു .

author-image
admin
Updated On
New Update

ദമ്മാം : പ്രവാസികൾക്ക്  ആശ്വാസമായി ഇന്ത്യൻ ഓവർസീസ് ഫോറം. ഐഒഎഫ് ഒരുക്കിയ ആദ്യ ചാർട്ടേഡ് വിമാനം ദമ്മാമിൽ നിന്നും കോഴിക്കോടേക്ക് പറന്നുയർന്നു . കൊറോണ വൈറസ് നിയന്ത്രണങ്ങളാൽ വിദേശത്ത്​ കുടുങ്ങിപ്പോയ പ്രവാസി ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ ഓവർസീസ് ഫോറം ഹെൽപ്പ് ഡെസ്‌ക് ചാർട്ട് ചെയ്ത ഫ്‌ലൈനാസ് എയർലൈൻസിന്റെ ആദ്യ സർവീസ് ദമ്മാം കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുമാണ് യാത്ര തിരിച്ചത്. 162 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സൗദിയിൽ നിന്നും ഇതുവരെ ചാർട്ടേർഡ് വിമാനങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കായ 1650 റിയാൽ ആണ് യാത്രക്കാരിൽ നിന്നും ഈടാക്കിയത് .

Advertisment

publive-image

ജോലി നഷ്ടപ്പെട്ടവർ , എക്​സിറ്റ്​ വിസക്കാർ, തുടർചികിത്സ ആവശ്യമായവർ, സന്ദർശക വിസയിൽ എത്തിയവർ എന്നിവരാണ് യാത്രക്കാരിൽ ഭൂരിഭാഗവും. ഇന്ത്യൻ ഓവർസീസ് ഫോറം ഒരുക്കിയ മറ്റ് സർവീസുകൾ ജൂലൈ 4നു ദമ്മാം-കോഴിക്കോട്, ജൂലൈ 5 നു റിയാദ് - കോഴിക്കോട് , ജൂലൈ 7 നു ജിദ്ദ - കോഴിക്കോട് എന്നിങ്ങനെ ആണ്.

തുടർന്നും മറ്റു സംസ്ഥാനങ്ങളിലേക്കും ഉള്ള വിമാനങ്ങളുടെ സർവീസുകൾ പരിഗണനയിൽ ഉണ്ടെന്നു ഇന്ത്യൻ ഓവർസീസ് ഫോറം ഹെൽപ്പ് ഡെസ്ക് വ്യക്തമാക്കി. ഇങ്ങനെ ഒരു സൗകര്യം ഒരുക്കിയ ഇന്ത്യൻ ഓവർസീസ് ഫോറം പ്രവർത്തകരോടും സൗദി ഭരണകൂടത്തോടും നിറഞ്ഞ നന്ദി പറഞ്ഞുകൊണ്ടാണ് പ്രവാസികൾ സ്വദേശത്തേക്കു മടങ്ങിയത്.

Advertisment