Advertisment

ഇന്ത്യൻ ഓവർസീസ് ഫോറം യോഗാദിനാചരണം ജൂണ്‍ 21ന്

author-image
admin
New Update

സൗദിഅറേബ്യ: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗ മായി ഇന്ത്യൻ ഓവർസീസ് ഫോറം സൗദി അറബിയയുടെ വിവിധ ഭാഗങ്ങളിൽ വളരെ വിപുലമായി ആഘോഷിക്കുവാൻ തീരുമാനി ച്ചതായും  ഐ ഓ എ ഫ് എ സംഘാടകർ റിയാദിൽ നടന്ന വാർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Advertisment

publive-image

ഇന്ത്യൻ ഓവർസീസ് ഫോറം ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ 

ജിദ്ദയിൽ ഇന്ത്യൻ ഓവർസീസ് ഫോറം അറബ് യോഗ ഫൗണ്ടേ ഷനുമായി ചേർന്ന് ജൂൺ 18 - തീയതി വൈകിട്ട് 8 മണിക്ക് ഹദീക് ആഡിറ്റോറിയത്തില്‍ പദ്മശ്രീ യോഗാചാരിണി നൗഫ അല്‍ മര്‍വായി  ഉദ്ഘാടനം ചെയ്യും

ദമാം പ്രൊവിൻസ് കമ്മിറ്റി  ജൂൺ 21 നു നു Z5 സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിലും റിയാദ്  പ്രൊവിൻസ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ജൂൺ 21 നു റിയാദ് റിയൽ മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തില്‍ റിയാദ് ഇന്ത്യന്‍ എംബസി  കോണ്‍സുലര്‍ ഡി ബി ഭാട്ടി  യോഗാസംഗമം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .

യോഗദിനാചരണത്തിന്റെ ഭാഗമായി സൗദിയിലെ വിവിധ ലേബർ ക്യാമ്പു കൾ കേന്ദ്രികരിച്ചു നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മെഡിക്കല്‍ ക്യാമ്പ് നടന്നുവരുന്നു .ഐ ഓ എഫ് ഭാരവാഹികളായ  സുരേഷ് പാലക്കാട് , പ്രസാദ് അത്തംപള്ളി ഗോപി , വിനയ പ്രസാദ് , കിഷോർകുമാർ എന്നിവർ നേതൃത്വം കൊടുത്തുവരുന്നു .

 

വാര്‍ത്താസമ്മേളനത്തിൽ ഐ ഓ എഫ് ഇന്റർനാഷണൽ യോഗ ഡേ ആഘോഷ  കമ്മിറ്റി കൺവീനർ  കെ . ശിവാത്മജൻ , ഐ ഓ എഫ് നാഷണൽ കൺവീനർ  സജീവ് കായംകുളം, നാഷണൽ പ്രസിഡന്റ്  ബാബു കല്ലുമല, റിയാദ് പ്രൊവിൻസ് പ്രസിഡണ്ട്  അജേഷ് മാവേലിക്കര, ഐ ഓ എഫ് വൈസ് പ്രസിഡന്റും രാജേഷ് മൂലവീട്ടിൽ, ട്രഷറർ വിനോദ് ഭൂവിക തുടങ്ങിയവർ പങ്കെടുത്തു .

Advertisment