Advertisment

പരാതിയിൽ ഉത്തമ ബോധ്യത്തോടെ ഉറച്ചു നിൽക്കുകയാണെങ്കിൽ ഡിക്ലറേഷൻ ഫോമിൽ പരാതി എഴുതി വാങ്ങണം, ആരോപണം തെറ്റാണെന്നു തെളിഞ്ഞാൽ പരാതിക്കാരനെ ഉടൻ പൊലീസിൽ ഏൽപ്പിക്കാൻ നടപടി സ്വീകരിക്കണം ;വോട്ടിംഗ് ക്രമക്കേട് ആരോപിക്കുന്നവർ തെളിയിച്ചില്ലെങ്കിൽ ഇന്ത്യൻ ശിക്ഷ നിയമം സെക്ഷൻ 177 പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു ഓഫീസർ

New Update

തിരുവനന്തപുരം: വോട്ടിംഗ് ക്രമക്കേട് ആരോപിക്കുന്നവർ തെളിയിച്ചില്ലെങ്കിൽ ഇന്ത്യൻ ശിക്ഷ നിയമം സെക്ഷൻ 177 പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു ഓഫീസർ . ഇക്കാര്യം പ്രിസൈഡിങ് ഓഫീസർ, ക്രമക്കേട് ഉന്നയിക്കുന്ന ആളെ ബോധ്യപ്പെടുത്തണം.

Advertisment

publive-image

പരാതിയിൽ ഉത്തമ ബോധ്യത്തോടെ ഉറച്ചു നിൽക്കുകയാണെങ്കിൽ ഡിക്ലറേഷൻ ഫോമിൽ പരാതി എഴുതി വാങ്ങണം. ആരോപണം തെറ്റാണെന്നു തെളിഞ്ഞാൽ പരാതിക്കാരനെ ഉടൻ പൊലീസിൽ ഏൽപ്പിക്കാൻ നടപടി സ്വീകരിക്കും

കോവളം, പട്ടം, ചേര്‍ത്തല എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് പ്രധാനമായും ആക്ഷേപം ഉയര്‍ന്നത്. കോവളത്തും ചേര്‍ത്തലയിലും ആക്ഷേപം ഉന്നയിച്ചവര്‍ പിന്‍വാങ്ങിയെങ്കിലും പട്ടത്ത് പരാതിക്കാരന്‍ ഉറച്ചുനിന്നു. ടെസ്റ്റില്‍ പരാജയപ്പെട്ട ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐ പി സി 177 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

Advertisment