ദില്ലി: ഏറെ കാലമായി കാത്തിരിക്കുന്ന ആപ്പിളിന്റെ പുതിയ ഐഫോൺ 14 സീരീസ് അടുത്ത മാസം ഔദ്യോഗികമായി പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ശ്രേണിയിൽ ഐഫോൺ 14, ഐഫോൺ 14 മാക്സ് അല്ലെങ്കില്‍ ഐഫോൺ 14 മിനി, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നിവയുൾപ്പെടെ നാല് പുതിയ ഐഫോൺ മോഡലുകൾ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. പുതിയ ഐഫോൺ അവതരണത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ആപ്പിൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
/sathyam/media/post_attachments/obhvQWFll6lzD4Fgg6wX.jpg)
ഐഫോൺ 14 ഇന്ത്യയിലും നിർമിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ചൈനയിലെ ലോക്ക്ഡൗണും രാജ്യാന്തര വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും കാരണം ഐഫോൺ 14 സീരീസ് ലോഞ്ച് വൈകുമെന്ന് നേരത്തേ പറഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ച് മാസങ്ങളായി വരാനിരിക്കുന്ന ഐഫോൺ മോഡലുകൾ കൃത്യസമയത്ത് പുറത്തിറക്കുന്നതിനായി കമ്പനി ഉൽപാദനം വർധിപ്പിക്കുകയാണ്.
ഇതിനായി ഔദ്യോഗികമായി പുറത്തിറങ്ങി രണ്ടു മാസത്തിനുള്ളിൽ ഐഫോൺ 14 ഇന്ത്യയിൽ പ്രാദേശികമായി നിർമിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. ഇന്ത്യയിലെ ഉൽപാദനം വർധിപ്പിക്കാൻ വിതരണക്കാരുമായി ആപ്പിൾ പ്രവർത്തിക്കുന്നതായി ബ്ലൂംബെർഗിൽ നിന്നുള്ള പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. രണ്ടു മാസത്തിനുള്ളിൽ ഇന്ത്യയിൽ നിർമാണം തുടങ്ങിയാൽ മെയ്ക്ക് ഇൻ ഇന്ത്യ ഐഫോൺ 14 ഹാൻഡ്സെറ്റുകൾ ദീപാവലിക്ക് വാങ്ങാനായേക്കും. ഐഫോൺ 14 ചൈനയിൽ നിന്ന് പുറത്തിറങ്ങി ഏകദേശം രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയിൽ നിർമാണം തുടങ്ങിയാൽ മെയ്ക്ക് ഇൻ ഇന്ത്യ ഐഫോൺ 14 ഹാൻഡ്സെറ്റുകൾ ദീപാവലിക്ക് വാങ്ങാനായേക്കും.
ഐഫോൺ 14 ചൈനയിൽ നിന്ന് പുറത്തിറങ്ങി ഏകദേശം രണ്ട് മാസത്തിനുശേഷം ഇന്ത്യയിൽ പ്രാദേശികമായി നിർമിക്കുമെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഐഫോൺ 14 ന്റെ മെയ്ഡ് ഇൻ ഇന്ത്യ പ്ലാനുകൾ ആപ്പിൾ സ്ഥിരീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇതാദ്യമായല്ല ഐഫോൺ മോഡൽ ഇന്ത്യയിൽ നിർമിക്കുന്നത്. ഐഫോൺ 11, ഐഫോൺ എസ്ഇ (2020), ഐഫോൺ 12, ഐഫോൺ 13 എന്നിവയുൾപ്പെടെയുള്ള മോഡലുകൾ ഇതിനകം തന്നെ ഇന്ത്യയിൽ നിർമിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ ഐഫോണുകൾ നിർമിക്കുന്നത് ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ, പെഗാട്രോൺ എന്നീ മൂന്ന് കമ്പനികളാണ്. ഐഫോൺ 14 ഇന്ത്യയിൽ നിർമിച്ചാലും വിലയിൽ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടെന്നും പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us