ഐപിഎല്‍ 12ാം സീസണ്‍; ഇന്ന് എലിമിനേറ്റര്‍ പോരാട്ടം

സ്പോര്‍ട്സ് ഡസ്ക്
Wednesday, May 8, 2019

ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മില്‍ പോരാട്ടം. 12ാം സീസണിലെ എലിമിനേറ്റര്‍ പോരാട്ടം വൈകിട്ട് 07.30ന് വിശാഖപട്ടണം സ്റ്റേഡിയത്തില്‍ വച്ച് നടക്കും. തോല്‍ക്കുന്ന ടീം ഈ സീസണില്‍ നിന്ന് പുറത്താവും. ജയിക്കുന്ന ടീം ശേഷിക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സുമായി ഏറ്റുമുട്ടും ഇതില്‍ വിജയിക്കുന്നവരാകും രണ്ടാം ഫൈനലിസ്റ്റ് ആവുക.

18 പോയിന്റുമായി പട്ടികയില്‍ ഡല്‍ഹി മൂന്നാം സ്ഥാനത്തും,12 പോയിന്റുമായി സണ്‍റൈസേഴ്സ് നാലാം സ്ഥാനത്തുമാണുള്ളത്. കൊല്‍ക്കത്ത പരാജയപ്പെട്ടതോടെയാണ് സണ്‍റൈസേഴ്സ് പ്ലേ ഓഫില്‍ ഇടം നേടിയത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍ എത്തിയിരുന്നു.

×