Advertisment

ഐപിഎൽ 12–-ാം പതിപ്പിന്‌ ശനിയാഴ‌്ച ചെന്നൈയിൽ തുടക്കം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ഐപിഎൽ 12–-ാം പതിപ്പിന്‌ ശനിയാഴ‌്ച ചെന്നൈയിൽ തുടക്കം. എട്ട്‌ നഗരങ്ങളിലെ എട്ട്‌ ടീമുകൾ പങ്കാളികളാകും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ്‌-–-ബാഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്‌ പോരാട്ടത്തോടെയാണ്‌ രണ്ട്‌ മാസം നീളുന്ന മത്സരത്തിന‌് തുടക്കമാകുന്നത്‌.‌ സഞ്ജു സാംസണും ബേസിൽ തമ്പിയും സന്ദീപ്‌ വാര്യരും അടങ്ങിയ മലയാളി താരങ്ങളും ടീമിലുണ്ട്.

പുൽവാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഉദ്‌ഘാടന ചടങ്ങുകളില്ല. ഇതിനായി മാറ്റിവച്ച തുക കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങൾക്ക്‌ നൽകും. മേയ്‌ 19 നാണ്‌ ഫൈനൽ. അവസാന റൗണ്ട്‌ ഒഴികെയുള്ള മത്സരങ്ങളുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.

ചെന്നൈ സൂപ്പർ കിങ്‌സ്‌

നായകൻ: എം എസ്‌ ധോണി

പരിശീലകൻ: സ്റ്റീഫൻ ഫ്ലെമിങ്‌

പ്രധാന താരങ്ങൾ

ധോണി, സുരേഷ്‌ റെയ്‌ന, സാം ബില്ലിങ്‌സ്‌, ഡ്വയ്‌ൻ ബ്രാവോ, ഫാഫ്‌ ഡുപ്ലെസിസ്‌, ഹർഭജൻ സിങ്‌, രവീന്ദ്ര ജഡേജ, ഷെയ്‌ൻ വാട്‌സൺ.

ഡൽഹി കാപ്പിറ്റൽസ്‌

നായകൻ: ശ്രേയസ്‌ അയ്യർ

പരിശീലകൻ: റിക്കി പോണ്ടിങ്‌

പ്രധാന താരങ്ങൾ

ശ്രേയസ്‌ അയ്യർ, ശിഖർ ധവാൻ,ട്രെന്റ്‌ ബോൾട്ട്‌, ക്രിസ്‌ മോറിസ്‌, ഋഷഭ്‌ പന്ത്‌, പൃഥ്വി ഷാ, കഗിസോ റബാദ, ഹനുമ വിഹാരി, ഇശാന്ത്‌ ശർമ.

കിങ്‌സ്‌ ഇലവൻ പഞ്ചാബ്‌

നായകൻ: രവിചന്ദ്രൻ അശ്വിൻ

പരിശീലകൻ: മൈക്ക്‌ ഹസ്സെൻ

പ്രധാനതാരങ്ങൾ

അശ്വിൻ, ക്രിസ്‌ ഗെയ്‌ൽ, കെ എൽ രാഹുൽ, കരുൺനായർ, ഡേവിഡ്‌ മിൽനർ, സർഫ്രാസ്‌ ഖാൻ, മായ്ങ്ക്‌ അഗർവാൾ, മുഹമ്മദ്‌ ഷമി.

കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌

നായകൻ: ദിനേശ്‌ കാർത്തിക്‌

പരിശീലകൻ: ജാക്ക‌് കാലിസ്‌

പ്രധാന താരങ്ങൾ

കാർത്തിക്, റോബിൻ ഉത്തപ്പ, കാർലോസ്‌ ബ്രത്‌വെയിറ്റ്‌, കുൽദീപ്‌ യാദവ്‌, സുനിൽ നരേയൻ, ക്രിസ്‌ ലിൻ, ആന്ദ്രേ റസൽ.

മുംബൈ ഇന്ത്യൻസ്‌

നായകൻ: രോഹിത്‌ ശർമ

പരിശീലകൻ: മഹേല ജയവർധനെ

പ്രധാനതാരങ്ങൾ

രോഹിത്‌, ക്വിന്റിൻ ഡി കോക്ക്‌, ജസ്‌പ്രീത്‌ ബുമ്ര, കീറോൺ പൊള്ളാർഡ്‌, ഹാർദിക്‌ പാണ്ഡ്യ, യുരാജ്‌ സിങ്‌, സൂര്യകുമാർ യാദവ്‌.

രാജസ്ഥാൻ റോയൽസ്‌

നായകൻ: അജിൻക്യ രഹാനെ

പരിശീലകൻ: ഷെയ്‌ൻ വോൺ (ഉപദേശകൻ)

പ്രധാനതാരങ്ങൾ

രഹാനെ, സഞ്ജു സാംസൺ, ബെൻ സ്‌റ്റോക്‌സ്‌, സ്‌റ്റീവ്‌ സ്‌മിത്ത്‌, ജോഫ്രേ ആർച്ചർ, ജോസ്‌ ബട‌്‌ലർ.

റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂർ

നായകൻ: വിരാട്‌ കോഹ്‌ലി

പരിശീലകൻ: ഡാനിയൽ വെറ്റോറി

പ്രധാനതാരങ്ങൾ

കോഹ്‌ലി, എ ബി ഡിവില്ലിയേഴ്‌സ്‌, ടിം സൗത്തി, യൂശ‌്‌വേന്ദ്ര ചഹാൽ, മാർകസ്‌ സ്‌റ്റോയിനിസ്‌, മുഹമ്മദ്‌ സിറാജ്‌, മോയിൻ അലി.

സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌

നായകൻ: കെയ്‌ൻ വില്യംസൺ

പരിശീലകൻ: ടോം മൂഡി

പ്രധാനതാരങ്ങൾ

വില്യംസൺ, ഡേവിഡ്‌ വാർണർ, റഷീദ്‌ ഖാൻ ഷാക്കിബ്‌ അൽഹസൻ, മാർട്ടിൻ ഗുപ്‌റ്റിൽ, ഭുവനേശ്വർ കുമാർ, വിജയ്‌ ശങ്കർ

Advertisment