Advertisment

ഐ.പി.എല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും

New Update

publive-image

Advertisment

ഐ.പി.എല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. ആദ്യ മത്സരം ഒന്നും രണ്ടും സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലായിരിക്കും നടക്കുക.

മുംബൈയ്ക്ക് അഞ്ചാം ഫൈനലും ചെന്നൈക്ക് എട്ടാം ഫൈനലുമാണ് ലക്ഷ്യം. വൈകീട്ട് ഏഴരക്ക് ചെന്നൈയുടെ ഹോംഗ്രൗണ്ടിലാണ് മത്സരം നടക്കുക. ബുധനാഴ്ച നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ഡല്‍ഹിയും ഹൈദരാബാദും ഏറ്റുമുട്ടും.

നിലവിലെ ഫോമില്‍ ഡല്‍ഹിക്ക് മുന്‍തൂക്കം കല്‍പ്പിക്കാമെങ്കിലും ആരെയും വീഴ്ത്താന്‍ പോന്നവരാണ് ഹൈദരാബാദ്.ആദ്യ ക്വാളിഫയറില്‍ പരാജയപ്പെടുന്നവരും എലിമിനേറ്ററില്‍ വിജയിക്കുന്നവരും തമ്മില്‍ മെയ് പത്തിന് രണ്ടാം ക്വാളിഫയര്‍. മെയ് പന്ത്രണ്ടിനാണ് ഫൈനല്‍.

Advertisment