Advertisment

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് തുടര്‍ച്ചയായ നാലാം ജയം, ഹൈദരാബാദിനെ പിടിച്ചു കെട്ടി

New Update

ദുബായ്:‌ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് തുടര്‍ച്ചയായ നാലാം ജയം. ഹൈദരാബാദിനെ 12 റണ്‍സിന് തോല്‍പ്പിച്ചതോടെ പഞ്ചാബ് പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിനെ 20 ഓവറില്‍ ഹൈദരാബാദ് 126 റണ്‍സില്‍ ഒതുക്കി. എന്നാല്‍ 114 റണ്‍സിന് ഹൈദരാബാദ് ഓള്‍ ഔട്ട് ആയി.

Advertisment

publive-image

മൂന്ന് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങും, ക്രിസ് ജോര്‍ദാനുമാണ് ഹൈദരാബാദിനെ കുഴക്കിയത്. ജാസന്‍ ഹോള്‍ഡര്‍, പ്രിയം ഗാര്‍ഗ്, റാഷിദ് ഖാന്‍ എന്നിവരെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ തുടരെ മടക്കിയാണ് ക്രിസ് ജോര്‍ദാനും, അര്‍ഷ്ദീപ് സിങ്ങും ഹൈദരാബാദിനെ വീഴ്ത്തിയത്. 30 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്‌കോറര്‍.

ജയത്തോടെ 11 കളിയില്‍ നിന്ന് അഞ്ച് ജയവും ആറ് തോല്‍വിയുമായി 10 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് പഞ്ചാബ്. ഹൈദരാബാദിന്റേത് സീസണിലെ ഏഴാം തോല്‍വിയാണ്. ഡല്‍ഹിക്കെതിരെ ജയം പിടിച്ചതോടെ കൊല്‍ക്കത്ത നാലാം സ്ഥാനത്തെ ആധിപത്യം ഒന്നുകൂടി കൂട്ടിയിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബഹിനെ സന്ദീപ് ശര്‍മ, ജാസന്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് പിടിച്ച് കെട്ടുകയായിരുന്നു. മൂവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 32 റണ്‍സ് എടുത്ത പൂരനാണ് പഞ്ചാബ് നിരയിലെ ടോപ് സ്‌കോറര്‍.

sports news ipl 2020
Advertisment