Advertisment

തുടയിലെ പാഡില്‍ ധോനി എഴുതി ഇടുമായിരുന്നു, 1,2 ടിക്ക് ടിക്ക്, 4,6-ക്രോസ് ക്രോസ് എന്നിങ്ങനെ! സഞ്ജയ് ബംഗാര്‍

New Update

ഐപിഎല്ലില്‍ പ്ലേഓഫ് കാണാതെ പുറത്തേക്ക് പോവുന്നതിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍ ധോനിക്കെതിരെ വിമര്‍ശനങ്ങളാണ് നിറയുന്നത്. എന്നാല്‍ എങ്ങനെയാണ് ധോനി മികച്ച ഫിനിഷറായി ഉയര്‍ന്നത് എന്ന് വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ മുന്‍ താരവും മുന്‍ ബാറ്റിങ് പരിശീലകനും ആയിരുന്ന സഞ്ജയ് ബംഗാര്‍.

Advertisment

publive-image

ബിഗ് ഹിറ്റ് കളിക്കാന്‍ താത്പര്യപ്പെടുന്ന പ്രകൃതമായിരുന്നു ധോനിയുടേത്. എന്നാല്‍ ബിഗ് ഹിറ്റുകള്‍ കളിക്കാന്‍ ഉള്ളിലുണ്ടാവുന്ന ത്വര ധോനി ഇല്ലാതെയാക്കി. തുടയിലെ പാഡില്‍ ധോനി എഴുതി ഇടുമായിരുന്നു, 1,2 ടിക്ക് ടിക്ക്, 4,6-ക്രോസ് ക്രോസ് എന്നിങ്ങനെ, ബംഗാര്‍ പറഞ്ഞു.

ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ തുടയിലെ പാഡ് ധോനി നോക്കും. താന്‍ ബാറ്റ് ചെയ്ത് പോവേണ്ട പ്രക്രീയയെ കുറിച്ച് ഇവിടെ ധോനിക്ക് ധാരണ ലഭിക്കും. അങ്ങനെയാണ് ആ ഒന്നും രണ്ടും ഓടി ധോനി മികച്ച ഫിനിഷറായത്. ലോക ക്രിക്കറ്റിലെ ഭൂരിഭാഗം ഫിനിഷര്‍മാരും സിഗിംള്‍സിന്റേയും ഡബിള്‍സിന്റേയും പ്രാധാന്യം മനസിലാക്കിയവരാണ്. ബെവനെ നോക്കു, ധോനിയെ നോക്കൂ. ഇവര്‍ക്കിടയില്‍ സാമ്യമുണ്ട്. ഫോറും സിക്‌സും അല്ല. സിംഗിളുകളാണ് സഹായിക്കുക. ധോനി പിന്തുടരുന്ന രീതി അതാണ്...

ഐപിഎല്ലില്‍ ധോനിയുടെ മോശം ഫോമിനെ കുറിച്ചും ബംഗാര്‍ പ്രതികരിച്ചു. പ്രീ ഡെലിവറി മൂവ്‌മെന്റുകള്‍ ധോനിക്ക് നഷ്ടമാവുന്നു. അതുകൊണ്ടാണ് ഷോട്ട് ഉതിര്‍ക്കുന്നതില്‍ വൈകുന്നത്. 38-39 പ്രായത്തില്‍ എത്തുമ്പോള്‍ 140-145 വേഗത്തില്‍ എറയുന്ന ബൗളര്‍മാര്‍ക്കെതിരെ കൂടുതല്‍ നല്‍കാന്‍ സാധിക്കണമെന്നം ബംഗാര്‍ പറഞ്ഞു.

ms dhoni ipl 2020
Advertisment