Advertisment

വിവാദങ്ങള്‍ തിരിച്ചടിയായി; ഐപിഎല്ലില്‍ കമന്ററി പറയാന്‍ ഇത്തവണ സഞ്ജയ് മഞ്ജരേക്കറില്ല

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ദുബായ്: ഐപിഎല്ലില്‍ എല്ലാ സീസണിലും കമന്റേറ്ററി നിരയിലെ സ്ഥിര സാന്നിധ്യമായിരുന്നു മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. എന്നാല്‍ ഇത്തവണ കമന്റേറ്റര്‍മാരുടെ ലിസ്റ്റില്‍ ഇടം നേടാന്‍ മഞ്ജരേക്കറിനായില്ല.

പല തവണ കമന്റേറ്ററെന്ന നിലയില്‍ മഞ്ജരേക്കര്‍ വരുത്തിവച്ച വിവാദങ്ങളാണ് ഇതിന് കാരണം. ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയെ പരിഹസിച്ചതും മറ്റൊരു കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലയുമായി നടത്തിയ വാക്‌പോരും വന്‍ വിവാദമായിരുന്നു.

വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഓഗസ്റ്റിൽ മഞ്ജരേക്കർ ബിസിസിഐയ്ക്കു കത്തയച്ചു. ഐപിഎല്ലിനുള്ള കമന്റേറ്റർ പാനലിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. എന്നാൽ ബിസിസിഐ ഇത് അംഗീകരിച്ചില്ല.

സുനിൽ ഗാവസ്കർ, ഹർഷ ഭോഗ്‍ലെ, ദീപ് ദാസ്ഗുപ്ത, ഇയാൻ ബിഷപ്, മുരളി കാർത്തിക്ക്, ഡാനി മോറിസണ്‍ തുടങ്ങിയവര്‍ ഇംഗ്ലീഷിലും ഇര്‍ഫാൻ പഠാൻ, ആശിഷ് നെഹ്റ, ജതിൻ സപ്രു, നിഖിൽ ചോപ്ര, സഞ്ജയ് ബംഗാർ എന്നിവര്‍ ഹിന്ദിയിലും ഇത്തവണ കമന്ററി പറയും.

Advertisment