Advertisment

ഐപിഎല്‍: വില്യംസണിന്റെ പോരാട്ടം പാഴായി; ഹൈദരാബാദിനെ തകര്‍ത്ത് ഡല്‍ഹി ഫൈനലില്‍; ഡല്‍ഹി-മുംബൈ കലാശപ്പോരാട്ടം ചൊവ്വാഴ്ച

New Update

publive-image

Advertisment

പിഎൽ പതിമൂന്നാം സീസണിലെ രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിനു ജയം. 17 റൺസിനാണ് ഡൽഹി ജയിച്ചു കയറിയത്. ഡൽഹി ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സിന്റെ പോരാട്ടം നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു.

67 റൺസെടുത്ത കെയിൻ വില്ല്യംസണാണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ. സമദ് 33 റൺസ് നേടി. ഡൽഹിക്കായി റബാഡ നാലും സ്റ്റോയിനിസ് മൂന്നും വിക്കറ്റുകൾ നേടി. ജയത്തോടെ ഡൽഹി ഫൈനൽ പ്രവേശനം നേടുകയും ചെയ്തു. ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ഡൽഹി ഫൈനലിൽ എത്തുന്നത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ മൂന്നിന് 189 റൺസെടുക്കുകയായിരുന്നു. 50 പന്തിൽ 76 റൺസെടുത്ത ശിഖർ ധവാനാണ് ഡൽഹിയുടെ ടോപ് സ്കോറർ. മാർക്കസ് സ്റ്റോയിനിസ് 38 റൺസും ഷിമ്റോൺ ഹെറ്റ്മെയർ പുറത്താകാതെ 42 റൺസും നേടി. നാലോവറിൽ 26 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത റാഷിദ് ഖാന് മാത്രമാണ് ഹൈദരാബാദ് നിരയിൽ ബൌളിങ്ങിൽ തിളങ്ങാനായത്.

ഐപിഎൽ ചരിത്രത്തിൽ തങ്ങളുടെ ആദ്യ കിരീടം ഉന്നമിടുന്ന ഡൽഹിക്ക്, ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ മുംബൈ ഇന്ത്യൻസാണ് എതിരാളികൾ.

Advertisment