ഹൈദരബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആവേശോജ്ജ്വലമായ വിജയം

സ്പോര്‍ട്സ് ഡസ്ക്
Wednesday, May 8, 2019

ഐപിഎല്‍ എലിമിനേറ്ററില്‍ ഹൈദരബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആവേശോജ്ജ്വലമായ വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം ഒരു ബോളും രണ്ടു വിക്കറ്റും ബാക്കി നില്‍ക്കേ ഡല്‍ഹി മറികടക്കുകയായിരുന്നു.

21 പന്തില്‍ 49 റണ്‍സ് നേടിയ റിഷഭ് പന്തും 38 പന്തില്‍ നിന്നും 56 റണ്‍സ് നേടിയ പൃഥ്വി ഷായുമാണ് യുവനിരക്ക് വിജയം സമ്മാനിച്ചത്.

നാടകീയത നിറഞ്ഞ് നിന്ന മത്സരത്തില്‍ ഹൈദരബാദന് വേണ്ടി ഖലീല്‍ അഹമദും, റാഷിദ് ഖാനും രണ്ടു വിക്കറ്റ് നേടി. മാര്‍ടിന്‍ ഗുപ്തില്‍, മനീഷ് പാണ്ടേ, വിജയ് ശങ്കര്‍ എന്നിവരുടെ മികവിലാണ് സണ്‍റൈസേഴ്‌സ് മോശമല്ലാത്ത സ്‌കോര്‍ നേടിയത്. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ചെന്നൈയെ നേരിടും.

×